യുവാൻ മാറ്റയെ സ്വന്തമാക്കാൻ ലീഡ്സ് ശ്രമിക്കുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട യുവാൻ മാറ്റയെ സ്വന്തമാക്കാൻ ലീഡ്സ് യുണൈറ്റഡ് ശ്രമിക്കുന്നു. ഫ്രീ ഏജന്റായ താരവുമായി ലീഡ്സ് യുണൈറ്റഡ് ചർച്ചകൾ നടത്തുന്നുണ്ട്. 34കാരനായ മാറ്റ സ്പെയിനിലേക്ക് പോകാൻ ആണ് ആഗ്രഹിക്കുന്നത് എങ്കിലും ഇതുവരെ സ്പെയിനിൽ നിന്ന് മാറ്റയെ തേടി മികച്ച ഓഫറുകൾ ഒന്നും വന്നിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വലിയ വൈരികൾ ആയ ലീഡ്സിലേക്ക് മാറ്റ പോകുന്നത് യുണൈറ്റഡ് ആരാധകർ ഇഷ്ടപെട്ടേക്കില്ല.

മാറ്റ പ്രീമിയർ ലീഗ് വൈരികളായ ചെൽസിയിൽ നിന്ന് 2014ൽ ആയിരുന്നു യുണൈറ്റഡിൽ എത്തിയത്. മാറ്റ യുണൈറ്റഡിനായി 285 മത്സരങ്ങൾ കളിക്കുകയും 51 ഗോളുകൾ ക്ലബിനായി നേടുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ മാറ്റ വളരെ കുറച്ച് മത്സരങ്ങൾ മാത്രമെ കളിച്ചിരുന്നുള്ളൂ.

അവസാന സീസണുകളിൽ ഒക്കെ മാറ്റയ്ക്ക് ഇതുപോലെ അവസരങ്ങൾ കുറവായിരുന്നു. സ്ഥിരമായി കളിക്കാൻ അവസരം കിട്ടുന്ന ക്ലബിലേക്ക് മാത്രമെ മാറ്റ ഇനി പോകാൻ സാധ്യതയുള്ളൂ.