ബാബർ തന്റെ ബാറ്റിംഗ് ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തണം എന്ന് ഗിബ്സ്

പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസത്തിന്റെ ബാറ്റിംഗ് ശൈലി ടി20ക്ക് അനുയോജ്യമാകണം എങ്കിലും ഇനിയും മെച്ചപ്പെടേണ്ടതുണ്ട് എന്ന് മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഹെർഷൽ ഗിബ്സ്. ബാബർ റൺസ് സ്കോർ ചെയ്യാൻ സമയം എടുക്കുന്നു എന്ന് പാകിസ്താനിൽ നിന്ന് തന്നെ അടുത്തിടെ വിമർശനങ്ങൾ ഉയർന്നിരുന്നു.

ബാബർ തന്റെ ഗെയിമിലേക്ക് ഒന്നോ രണ്ടോ കാര്യങ്ങൾ മെച്ചപ്പെടുത്തി ആക്രമണ ശൈലി മാറ്റണം എന്ന് ബാബർ അസം പറ‌ഞ്ഞു. അങ്ങനെ ചെയ്താൽ അവന്റെ സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുകയും ടി20യിൽ കൂടുതൽ അദ്ദേഹത്തിന്റെ ബാറ്റിംഗ് കൂടുതൽ ഫലപ്രദമാവുകയും ചെയ്യും,” ഗിബ്സ് ട്വിറ്ററിൽ പറഞ്ഞു.