കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പുതിയ ജേഴ്സി ഉടൻ

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പുതിയ സീസണായുള്ള ജേഴ്സികൾ ഉടൻ പുറത്തുറക്കും. ക്ലബ് തന്നെ ജേഴ്സികൾ ഉടൻ പുറത്തിറങ്ങും എന്ന് അറിയിച്ചിരിക്കുകയാണ്. ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ ഒരു വീഡിയോ വഴി ആണ് കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സി വരുന്നതായി അറിയിച്ചത്‌. സീസൺ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി ഇരിക്കെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും ജേഴ്സിക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്‌.

പ്രമുഖ ബ്രാൻഡായ സിക്സ് 5 സിക്സ് ആണ് ജേഴ്സി ഇത്തവണയും ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി ഒരുക്കുന്നത്. ഒക്ടോബർ 7നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എല്ലിലെ ആദ്യ മത്സരം നടക്കുന്നത്..

കേരള ബ്ലാസ്റ്റേഴ്സ്