ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി20 മത്സരത്തിന് മുന്‍ നിര താരങ്ങള്‍ക്ക് വിശ്രമം നൽകി ഓസ്ട്രേലിയ

Sports Correspondent

Ausstarcmaxwellhazlewood
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെയുള്ള പെര്‍ത്തിലെ ആദ്യ ടി20യിൽ 5 മുന്‍ നിര താരങ്ങള്‍ക്ക് വിശ്രമം നൽകി ഓസ്ട്രേലിയ. പേസര്‍‍മാരായ മിച്ചൽ സ്റ്റാര്‍ക്ക്, ജോഷ് ഹാസൽവുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്ക് പുറമെ ഗ്ലെന്‍ മാക്സ്വെൽ, ആഡം സംപ എന്നിവര്‍ക്കും വിശ്രമം നൽകിയിട്ടുണ്ട്. പകരം മാര്‍ക്കസ് സ്റ്റോയിനിസ്, കെയിന്‍ റിച്ചാര്‍ഡ്സൺ, ആഷ്ടൺ അഗര്‍, മിച്ചൽ സ്വെപ്സൺ, നഥാന്‍ എല്ലിസ് എന്നിവര്‍ ടീമിലേക്ക് എത്തുന്നു.

വിശ്രമം ലഭിച്ച അഞ്ച് താരങ്ങളും രണ്ടും മൂന്നും ടി20 മത്സരങ്ങള്‍ക്കായി ടീമിലേക്ക് തിരികെ എത്തും. ലോകകപ്പ് ടീമിലുള്ള സ്റ്റോയിനിസ്, റിച്ചാര്‍ഡ്സൺ, അഗര്‍ എന്നിവര്‍ അവസാന രണ്ട് ടി20യ്ക്കായുള്ള സ്ക്വാഡിൽ തുടരും.

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി20യ്ക്കുള്ള ടീം :Aaron Finch, David Warner, Cameron Green, Mitchell Marsh, Steve Smith, Marcus Stoinis, Tim David, Josh Inglis, Daniel Sams, Sean Abbott, Ashton Agar, Mitchell Swepson, Nathan Ellis, Kane Richardson.

രണ്ടും മൂന്നും മത്സരങ്ങള്‍ക്കുള്ള ടീം: Aaron Finch, David Warner, Cameron Green, Mitchell Marsh, Steve Smith, Glenn Maxwell, Marcus Stoinis, Tim David, Josh Inglis, Daniel Sams, Sean Abbott, Ashton Agar, Mitchell Starc, Pat Cummins, Josh Hazlewood, Adam Zampa, Kane Richardson.