ഷമി അടുത്ത കാലത്ത് ഒന്നും ക്രിക്കറ്റ് കളിച്ചിട്ടില്ല, അതുകൊണ്ട് ചാഹർ ലോകകപ്പ് ടീമിൽ എത്തണം എന്ന് വസീം ജാഫർ

ലോകകപ്പിൽ ബുമ്രക്ക് പകരം ദീപക് ചാഹർ വരണം എന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ദീപക് ചാഹറിനെ ആണ് താരൻ പകരക്കാരനായി കാണുന്നത്, അദ്ദേഹം ഇപ്പോൾ നന്നായി ബൗൾ ചെയ്യുന്ന ഒരാളാണ്, കൂടാതെ ബാറ്റുകൊണ്ടും സംഭാവന ചെയ്യാൻ കഴിയുന്ന ഒരാളാണ്. . നിലവാരമുള്ള ഒരു ന്യൂ-ബോൾ ബൗളറാണ് അദ്ദേഹം. ചാഹറിന് നല്ല വാരിയേഷനും ഉണ്ട്.

ഷമി

അവസാന ഓവറുകൾ കൊടുത്താലും വ്യത്യാസം കൊണ്ടു വരാർ അദ്ദേഹത്തിനാകും. ജാഫർ പറഞ്ഞു.

ഷമി അടുത്ത് ഒന്നും ഒരു ക്രിക്കറ്റും കളിച്ചിട്ടില്ല, അതിനാൽ അദ്ദേഹത്തെ നേരിട്ട് ടി20 ലോകകപ്പ് ടീമിൽ കളിക്കുന്നത് ശരിയാകില്ല. അതിനാൽ, ദീപക് ചാഹർ തന്നെ പകരക്കാരനാകുമെന്ന് ഞാൻ കരുതുന്നുകെ എന്നും അദ്ദേഹം പറഞ്ഞു