Cricket

ക്രിക്കറ്റിലെ വമ്പന്മാര്‍ ബംഗ്ലാദേശിലേക്ക് എത്തുന്നു

2021 സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഓസ്ട്രേലിയയും ന്യൂസിലാണ്ടും മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി ബംഗ്ലാദേശ് സന്ദര്‍ശിക്കുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഇരു രാജ്യങ്ങളുമായി നടക്കാനിരുന്ന ടെസ്റ്റ് പരമ്പര മാറ്റി വെച്ചത് വീണ്ടും നടത്തുവാനുള്ള സാഹചര്യം ഇപ്പോളില്ലെന്നാണ് ബിസിബി ചീഫ് എക്സിക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരി വ്യക്തമാക്കിയത്.

ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് ശേഷം മൂന്ന് വീതം ഏകദിനങ്ങള്‍ക്കും ടി20യ്ക്കുമായി ഇംഗ്ലണ്ടും ബംഗ്ലാദേശില്‍ എത്തുമെന്ന് നിസ്സാമുദ്ദീന്‍ അറിയിച്ചു. പറ്റുമെങ്കില്‍ ഓസ്ട്രേലിയയെയും ഇംഗ്ലണ്ടിനെയും ഉള്‍പ്പെടുത്തി ത്രിരാഷ്ട്ര പരമ്പര സംഘടിപ്പിക്കുന്നതും പരിഗണനയിലുണ്ടെന്ന് നിസ്സാമുദ്ദീന്‍ സൂചിപ്പിച്ചു.