Champions LeagueFeatured

ബാഴ്സക്ക് എതിരായ മത്സരത്തിന് ദിവസങ്ങൾ മാത്രം, നെയ്മറിന് പരിക്ക്

പി എസ് ജിക്ക് മറ്റൊരു വലിയ തിരിച്ചടി കൂടെ. ബാഴ്സലോണക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഒരാഴ്ച പോലും ബാക്കിയില്ലാത്ത സമയത്ത് പി എസ് ജിയുടെ സൂപ്പർ താരം നെയ്മറിന് പരിക്കേറ്റിരിക്കുകയാണ്. ഇന്നലെ ഫ്രഞ്ച് കപ്പ് മത്സരത്തിനിടയിൽ ആയിരുന്നു നെയ്മറിന് പരിക്കേറ്റത്. തുടർച്ചയായ ഫൗളുകൾ നേരിടേണ്ടി വന്ന നെയ്മർ മത്സരത്തിന്റെ 57ആം മിനുട്ടിൽ സ്വയം കളൻ വിട്ട് ടണലിലേക്ക് നടക്കുക ആയിരുന്നു.

നെയ്മറിന് തുടയെല്ലിന് പരിക്കേറ്റതായാണ് ക്ലബുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ബാഴ്സലോണക്ക് എതിരായ മത്സരത്തിൽ നെയ്മർ കളിക്കില്ല എന്നും റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. അങ്ങനെ ആണെങ്കിൽ പി എസ് ജിക്ക് അത് വലിയ തിരിച്ചടി തന്നെ ആകും. കഴിഞ്ഞ ആഴ്ച പരിക്കേറ്റ ഡി മറിയയും ബാഴ്സക്ക് എതിരെ ഉണ്ടാകില്ല. മാർക്കിനോസും ബാഴ്സക്ക് എതിരെ കളിക്കുന്നത് സംശയമാണ്.