“തിങ്കളാഴ്ചയ്ക്ക് മുന്നെ തന്റെ ജോലി തെറിച്ചേക്കും” – പെലെഗ്രിനി

- Advertisement -

വെസ്റ്റ് ഹാം പരിശീലകനായ മാനുവൽ പെലഗ്രിനി തന്റെ വെസ്റ്റ് ഹാമിലെ സമയം അവസാനിച്ചേക്കും എന്ന് സൂചനകൾ നൽകി. ഇപ്പോൾ പ്രീമിയർ ലീഗിൽ ദയനീയ ഫോമിലാണ് വെസ്റ്റ് ഹാം ഉള്ളത്. 16 പോയന്റുമായി 16ആം സ്ഥാനത്താണ് വെസ്റ്റ് ഹാം ഉള്ളത്. അവസാന പത്തു മത്സരങ്ങളിൽ ആകെ 5 പോയന്റ് നേടാൻ മാത്രമേ വെസ്റ്റ് ഹാമിന് നേടാൻ ആയിട്ടുള്ളൂ.

ഈ ആഴ്ച സൗതാമ്പ്ടണെയാണ് വെസ്റ്റ് ഹാം നേരിടാൻ ഉള്ളത്. വെസ്റ്റ് ഹാമിനും പിറകിൽ ഉള്ള സൗതാപ്ടണോടും പരാജയപ്പെട്ടാൽ പെലെഗ്രിനയുടെ ടീം റിലഗേഷൻ സോണിലേക്ക് എത്തും. സൗതാമ്പ്ടണെതിരെ വിജയിക്കണം എന്നാണ് ആഗ്രഹം എന്നും പക്ഷെ തിങ്കളാഴ്ച ആകുമ്പോൾ താൻ പരിശീലകനായി ഉണ്ടാകുമെന്ന് ഉറപ്പില്ല എന്നും കോച്ച് പറഞ്ഞു. വെസ്റ്റ് ഹാമിനെ പുതിയ ഒരു ടീമായി മാറ്റുക എന്നായിരുന്നു തന്റെ ആഗ്രഹം. പക്ഷെ ഇപ്പോഴുള്ള അവസ്ഥയിൽ തനിക്ക് സന്തോഷമില്ല എന്നും പെലെഗ്രിനി പറഞ്ഞു.

Advertisement