ഏഷ്യ കപ്പ് U19 ന്റെ സെമി ഫൈനല്‍ ലൈനപ്പ് തയ്യാര്‍. ഗ്രൂപ്പ് എയില്‍ എല്ലാ മത്സരങ്ങളും ജയിച്ച് ഇന്ത്യയും ഗ്രൂപ്പ് ബിയില്‍ 6 പോയിന്റും സ്വന്തമാക്കി ശ്രീലങ്കയുമാണ് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാതെ സെമിയിലേക്ക് കടന്നിട്ടുള്ളത്. ഗ്രൂപ്പ് എ യില്‍ അഫ്ഗാനിസ്ഥാനാണ് രണ്ടാം സ്ഥാനക്കാര്‍. അതേ സമയം പാക്കിസ്ഥാനെ മറികടന്ന് ബംഗ്ലാദേശ് ഗ്രൂപ്പ് ബിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി സെമിയില്‍ കടന്നു.
അവസാന മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ജയം അനിവാര്യമായിരുന്ന പാക്കിസ്ഥാനു അത് നേടാന്‍ സാധിക്കാതെ വന്നപ്പോള്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകല്‍ നേരിടേണ്ടി വന്നു. പാക്കിസ്ഥാന് വിജയം നേടിയിരുന്നുവെങ്കില്‍ ബംഗ്ലാദേശിനൊപ്പം പോയിന്റ് നിലയില്‍ സമനില കൈവരിക്കുമെങ്കിലും റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ടീം സെമിയില്‍ കടന്നേനെ
സെമിയില്‍ ഇന്ത്യ ബംഗ്ലാദേശിനെയും ശ്രീലങ്ക അഫ്ഗാനിസ്ഥാനെയും നേരിടും.ഒക്ടോബര്‍ നാലിനു ആദ്യ സെമിയില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടുമ്പോള്‍ ഒക്ടോബര്‍ അഞ്ചിനാണ് രണ്ടാം സെമി. ഫൈനല്‍ ഞായറാഴ്ച നടക്കും. ഇനിയുള്ള മത്സരങ്ങളെല്ലാം ധാക്കയിലെ ഷേരെ ബംഗ്ല നാഷണല്‍ സ്റ്റേഡിയത്തിലാണ് അരങ്ങേറുക.