അപ്പീൽ നിരസിച്ചു, മുൻ താരം ചെൽസിക്ക് നഷ്ടപരിഹാരം നൽകണം

മുൻ ചെൽസി താരം അഡ്രിയാൻ മുട്ടു ചെൽസിക്ക് 15.2 മില്യൺ യൂറോ നഷ്ടപരിഹാരം നൽകാൻ വിധി. യൂറോപ്പ്യൻ ഹ്യൂമൻ റൈറ്റ്സ് കോടതിയിൽ താരം നൽകിയ അപ്പീൽ നിരസിക്കപ്പെട്ടതോടെയാണ് മുൻ ഫോർവേഡിന് വമ്പൻ തുക ലണ്ടൻ ക്ലബ്ബിന് നൽകേണ്ടി വരിക.

2004 ൽ ചെൽസി താരമായിരിക്കെ കൊക്കെയ്ൻ ഉപയോഗിച്ചതിന് താരം പിടിക്കപ്പെടുകയും താരത്തെ ഫിഫ 7 മാസത്തെ വിലക്ക് നൽകുകയും ചെയ്തിരുന്നു. ഇതോടെ താരത്തെ ചെൽസി പുറത്താക്കുകയും നഷ്ട്ടപരിഹാരത്തിന് കേസ് നൽകുകയുമായിരുന്നു.

2003 ൽ ചെൽസിയിൽ എത്തിയ താരം ചെൽസിയുടെ ചരിത്രത്തിലെ ഏറ്റവും മോശം സൈനിംഗ് ആയിട്ടാണ് അറിയപ്പെടുന്നത്.