ആ തീരുമാനം എടുക്കുവാന്‍ ഏറെ കഷ്ടപ്പെട്ടു, ഋഷഭ് പന്തിനെ പുറത്തിരുത്തുവാനുള്ള തീരുമാനത്തെ കുറിച്ച് രോഹിത് ശര്‍മ്മ

ഇന്ത്യയുടെ അവസാന ഇലവനിൽ ഋഷഭ് പന്ത് വരുമോ ദിനേശ് കാര്‍ത്തിക്കിന് അവസരം ലഭിയ്ക്കുമോ എന്നത് ഏറെ ചര്‍ച്ചയായ ഒരു ചോദ്യമായിരുന്നു. പന്തിനെ ഇന്ത്യ ഫ്ലോട്ടറുടെ റോളിലും കാര്‍ത്തിക്കിനെ ഇന്ത്യ ഫിനിഷറുടെ റോളിലും ഉപയോഗിക്കുമെന്ന് വ്യക്തമാണെങ്കിലും ഇവരിൽ ആര്‍ക്കാവും ആ അവസരം എന്നത് സസ്പെന്‍സായി തന്നെ തുടര്‍ന്നു.

ഇന്ന് പാക്കിസ്ഥാനെതിരെ ഇന്ത്യ ടോസ് നേടിയപ്പോള്‍ പന്തല്ല കാര്‍ത്തിക്കാണ് കളിക്കുന്നതെന്ന് രോഹിത് തന്നെ വെളിപ്പെടുത്തി. ഋഷഭ് പന്തിനെ വേണോ ദിനേശ് കാര്‍ത്തിക്കിനെ വേണോ ടീമിൽ എന്നത് വളരെ പ്രയാസമേറിയ തീരുമാനം ആയിരുന്നുവെന്നും എന്നാൽ സങ്കടകരമായി ഋഷഭ് പന്തിന് ടീമിൽ ഇടം ഇല്ലെന്നാണ് രോഹിത് ശര്‍മ്മ വെളിപ്പെടുത്തിയത്.