തകർപ്പൻ വിജയത്തോടെ ഏഷ്യ കപ്പിന് തുടക്കം കുറിച്ച് ഇന്ത്യൻ വനിതകൾ
![Resizedimage 2026 08 30 23 14 04 8625[1]](https://fanport.in/wp-content/uploads/2026/08/ResizedImage_2026-08-30_23-14-04_86251.avif)
വനിതാ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തായ്‌ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ടീം വിജയത്തുടക്കം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 ഓവറിൽ 159 റൺസ് എടുത്തപ്പോൾ തായ്‌ലൻഡിന്റെ മറുപടി ബാറ്റിംഗ് 16.1 ഓവറിൽ 65 റൺസിൽ അവസാനിച്ചു. 36 പന്തിൽ 64 റൺസ് നേടിയ ഷഫാലി വർമ്മയുടെ മികച്ച ബാറ്റിംഗാണ് ഇന്ത്യയ്ക്ക് ശക്തമായ അടിത്തറ നൽകിയത്. തായ്‌ലൻഡിനായി സുലീപോൺ ലാവോമി 26 റൺസിന് 3 വിക്കറ്റും സുനിദ ചതുരംഗ്രത്താന 31 റൺസിന് 2 വിക്കറ്റും വീഴ്ത്തി.
160 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തായ്‌ലൻഡിന് ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 48 പന്തിൽ 41 റൺസ് നേടിയ നന്നപത് കോഞ്ചാരോയെങ്കായ് മാത്രമാണ് തായ് നിരയിൽ പൊരുതിയത്. ഇന്ത്യയ്ക്കായി ദീപ്തി ശർമ്മ 1.1 ഓവറിൽ വെറും 1 റൺ മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയപ്പോൾ നന്ദനി ശർമ്മ 18 റൺസിന് 3 വിക്കറ്റും നേടി ടീമിന്റെ വിജയം എളുപ്പമാക്കി.