ഏഷ്യ കപ്പ് ഉപേക്ഷിച്ചതായി അറിയിച്ച് സൗരവ് ഗാംഗുലി

ഈ വര്‍ഷം ഏഷ്യ കപ്പ് നടക്കില്ലെന്ന് അറിയിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കൊറോണ മൂലം ബോര്‍ഡുകള്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നതിന് വിമുഖത പ്രകടിപ്പിച്ചുവെന്നാണ് ഗാംഗുലി ഈ തീരുമാനത്തിന് കാരണമായി പറഞ്ഞത്. അതേ സമയം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഔദ്യോഗിക അറിയിപ്പ് വരുന്നതിന് മുമ്പാണ് ബിസിസിഐ പ്രസിഡന്റിന്റെ ഈ വെളിപ്പെടുത്തല്‍.

നേരത്തെ ഏഷ്യ കപ്പ് ശ്രീലങ്കയില്‍ നടത്തിയേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഐസിസി ലോക ടി20യുടെ കാര്യത്തില്‍ എന്ത് തീരുമാനം എടുക്കുന്നു എന്നതാണ് ബിസിസിഐ ഇപ്പോള്‍ ഉറ്റുനോക്കുന്ന മറ്റൊരു പ്രധാന കാര്യം. ആ സമയത്ത് സ്ഥിതി മെച്ചപ്പെടുകയാണെങ്കില്‍ ഐപിഎല്‍ നടത്താനാകുമെന്നാണ് ബോര്‍ഡ് കരുതുന്നത്.

Previous articleസൗത്താംപ്ടണില്‍ ഇംഗ്ലണ്ടിന് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്ത് ബെന്‍ സ്റ്റോക്സ്
Next articleമൂന്ന് ഓവറുകള്‍ക്ക് ശേഷം വില്ലനായി മഴ, ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടം