മൂന്ന് ഓവറുകള്‍ക്ക് ശേഷം വില്ലനായി മഴ, ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടം

സൗത്താംപ്ടണില്‍ ഇംഗ്ലണ്ടും വിന്‍ഡീസും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം കളി തടസ്സപ്പെടുത്തി വീണ്ടും മഴ. മൂന്ന് ഓവറുകള്‍ മാത്രം പന്തെറിഞ്ഞപ്പോളേക്കും മഴ വീണ്ടും എത്തുകയായിരുന്നു. നേരത്തെ മഴ കാരണം ടോസ് വൈകി ആദ്യ സെഷന്‍ ഉപേക്ഷിച്ച ശേഷമാണ് മത്സരം വൈകി ആരംഭിച്ചത്.

ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഓപ്പണര്‍ ഡൊമിനിക് സിബ്ലേയുടെ വിക്കറ്റാണ് നഷ്ടമായത്. അക്കൗണ്ട് തുറക്കാത്ത ഡൊമിനിക്കിന്റെ വിക്കറ്റ് വിന്‍ഡീസ് പേസര്‍ ഷാനണ്‍ ഗബ്രിയേല്‍ ആണ് നേടിയത്.

Previous articleഏഷ്യ കപ്പ് ഉപേക്ഷിച്ചതായി അറിയിച്ച് സൗരവ് ഗാംഗുലി
Next articleസുവാരസിനെ ഓർമ്മിപ്പിച്ച കടി, ലാസിയോ താരത്തിന് നാലു മത്സരങ്ങളിൽ വിലക്ക്