ആദ്യ പന്തില്‍ തന്നെ റോറി ബേണ്‍സിനെ പുറത്താക്കി അശ്വിന്‍

Ashwin

ഇന്ത്യയെ 337 റണ്‍സിന് പുറത്താക്കിയ ശേഷം ഫോളോ ഓണിന് വിധേയരാക്കാതെ ഇറങ്ങിയ ഇംഗ്ലണ്ടിന് ലഞ്ചിന് മുമ്പുള്ള രണ്ടോവറില്‍ തന്നെ തിരിച്ചടി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ റോറി ബേണ്‍സിനെ പുറത്താക്കി രവിചന്ദ്രന്‍ അശ്വിന്‍ ഇംഗ്ലണ്ടിന് ആദ്യ പ്രഹരം ഏല്പിക്കുകയായിരുന്നു.

ലഞ്ചിന് പിരിയുമ്പോള്‍ രണ്ടോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒരു റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. റണ്ണെടുക്കാതെ ഡൊമിനിക്ക് സിബ്ലേയും ഡാനിയേല്‍ ലോറന്‍സും ആണ് ക്രീസിലുള്ളത്. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് 241 റണ്‍സിന്റെ ലീഡ് നേടുവാന്‍ സാധിച്ചിരുന്നു.

Previous articleവാഷിംഗ്ടണ്‍ സുന്ദറിന്റെ ഒറ്റയാള്‍ പോരാട്ടം, ഇന്ത്യയ്ക്ക് 337 റണ്‍സ്
Next articleഅനായാസം രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഒസാക്കയും വില്യംസ് സഹോദരിമാരും