വാഷിംഗ്ടണ്‍ സുന്ദറിന്റെ ഒറ്റയാള്‍ പോരാട്ടം, ഇന്ത്യയ്ക്ക് 337 റണ്‍സ്

Washingtonsundar
- Advertisement -

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നാലാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ പുറത്തായി ഇന്ത്യ. ഇന്ന് വാഷിംഗ്ടണ്‍ സുന്ദറിന്റെയും രവിചന്ദ്രന്‍ അശ്വിന്റെയും ചെറുത്ത് നില്പിന് ശേഷം ഇന്ത്യയുടെ അവശേഷിക്കുന്ന വിക്കറ്റുകള്‍ എളുപ്പത്തില്‍ ഇംഗ്ലണ്ട് നേടുകയായിരുന്നു. അശ്വിന്റെയും നദീമിന്റെയും വിക്കറ്റുകള്‍ ജാക്ക് ലീഷ് നേടിയപ്പോള്‍ ഇഷാന്ത് ശര്‍മ്മയെയും ജസ്പ്രീത് ബുംറയെയും ജെയിംസ് ആന്‍ഡേഴ്സണ്‍ ആണ് പുറത്താക്കിയത്.

Jackleachengland

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 95.5 ഓവറില്‍ 337 റണ്‍സിന് അവസാനിക്കുകയായിരുന്നു. വാഷിംഗ്ടണ്‍ സുന്ദര്‍ 85 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കെതിരെ ഫോളോ ഓണ്‍ നടപ്പിലാക്കാതെ ബാറ്റ് ചെയ്യുവാന്‍ ഇംഗ്ലണ്ട് തീരുമാനിക്കുകയായിരുന്നു.

Washingtonashwin

80 റണ്‍സാണ് സുന്ദര്‍ – അശ്വിന്‍ കൂട്ടുകെട്ട് നേടിയത്. 31 റണ്‍സ് നേടിയ അശ്വിനെ ജാക്ക് ലീഷ് ആണ് ഇന്ത്യയുടെ തകര്‍ച്ചയുടെ തുടക്കം കുറിച്ചത്. അശ്വിന്‍ പുറത്തായ ശേഷം 32 റണ്‍സ് കൂടിയാണ് ഇന്ത്യ നേടിയത്. ഇതില്‍ നാല് റണ്‍സ് മാത്രമാണ് ഇഷാന്തിന്റെ സംഭാവന. ഇംഗ്ലണ്ടിന് 241 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് മത്സരത്തില്‍ സ്വന്തമാക്കാനായത്.

 

Advertisement