ലോര്‍ഡ്സില്‍ 267 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 47/3 എന്ന നിലയിലേക്ക് വീണുവെങ്കിലും നാലാം വിക്കറ്റില്‍ ഒത്തുകൂടിയ മാര്‍നസ് ലാബൂഷാനെ ട്രാവിസ് ഹെഡ് കൂട്ടുകെട്ട് ഉയര്‍ത്തിയ ചെറുത്ത്നില്പിന് ശേഷം ഓസ്ട്രേലിയയ്ക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ടീം സമനിലയുമായി കടന്ന് കൂടുകയായിരുന്നു. നാലാം വിക്കറ്റില്‍ 85 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.
59 റണ്‍സ് നേടിയ ലാബൂഷാനെ പുറത്താകുമ്പോള്‍ 12 ഓവറുകള്‍ മാത്രമാണ് അവശേഷിച്ചത്. ജാക്ക് ലീഷിനാണ് ബാന്‍ക്രോഫ്ടിന്റെയും ലാബൂഷാനെയുടെയും വിക്കറ്റുകള്‍. പിന്നീടെത്തിയ മാത്യൂ വെയിഡിനെയും ജാക്ക് ലീഷ് പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി. അധികം വൈകാതെ ടിം പെയിനിനെ ജോഫ്ര ആര്‍ച്ചറും വീഴ്ത്തിയത്തോടെ ഇംഗ്ലണ്ടിന് നേരിയ പ്രതീക്ഷയുണ്ടായി മത്സരത്തില്‍.
ഓസ്ട്രേലിയ 154 റണ്‍സാണ് തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ട്രാവിസ് ഹെഡ് 42 റണ്‍സുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ജാക്ക് ലീഷും ജോഫ്ര ആര്‍ച്ചറും ആറ് വീതം വിക്കറ്റ് നേടി. നാലാം വിക്കറ്റ് കൂട്ടുകെട്ട് ക്രീസില്‍ പിടിച്ച് നിന്ന സമയമാണ് ഓസ്ട്രേലിയയ്ക്ക് മത്സരം രക്ഷിയ്ക്കുവാന്‍ തുണയായത്.