മരിയോ ബലോട്ടെല്ലി ഇനി ബ്രെഷയിൽ!!

ഇറ്റാലിയൻ സ്‌ട്രൈക്കർ മാരിയോ ബലോട്ടെല്ലി ഇനി പുതിയ ക്ലബിൽ. ബാലോട്ടെല്ലിയുടെ നാട്ടിലെ ക്ലബായ ബ്രെഷയിലാണ് താരം എത്തിയിരിക്കുന്നത്. ഈ വർഷം ഇറ്റാലിയൻ ഒന്നാം ഡിവിഷനിലേക്ക് പ്രൊമോഷൻ നേടി എത്തിയ ക്ലബാണ് ബ്രെഷ. വളരെ നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് ബലൊട്ടെല്ലി തന്റെ നാട്ടിലെ ക്ലബിലേക്ക് എത്തുന്നത്. ബ്രെഷ നൽകിയതിനേക്കാൽ വലിയ ഓഫറുകൾ ബാലോട്ടെല്ലിക്ക് മറ്റു ക്ലബുകളിൽ നിന്ന് ലഭിച്ചിരുന്നു എങ്കിലും താരം ബ്രെഷയിൽ കളിക്കാൻ വേണ്ടി അതൊക്കെ നിരസിക്കുകയായിരുന്നു.

ഫ്രഞ്ച് ക്ലബ് മാഴ്സെയിൽ ആയിരുന്നു കഴിഞ്ഞ സീസണിൽ ബാലോട്ടെല്ലി കളിച്ചിരുന്നത്. നീസിൽ നിന്ന് 6 മാസത്തെ ലോണിലായിരുന്നു താരം മാർസെയിൽ എത്തിയത്. അവിടെ 15 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ താരം നേടി. താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാൻ മാർസെ ശ്രമിച്ചിരുന്നെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനാവാതെ പോയതോടെ ആ ശ്രമം പാളി. മുൻപ് മാഞ്ചസ്റ്റർ സിറ്റി, നീസ്, ഇന്റർ മിലാൻ ടീമുകൾക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Previous articleകിയ സൂപ്പര്‍ ലീഗില്‍ തകര്‍ത്തടിച്ച് ഇന്ത്യന്‍ താരങ്ങള്‍
Next articleലോര്‍ഡ്സ് ടെസ്റ്റ് സമനിലയില്‍, കടന്ന് കൂടി ഓസ്ട്രേലിയ