നെയ്മർ ഇറങ്ങിയില്ല, പി എസ് ജിക്ക് ഫ്രഞ്ച് ലീഗിൽ പരാജയം

ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് അപ്രതീക്ഷിത പരാജയം. ഫ്രഞ്ച് ലീഗിൽ ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തിന് ഇറങ്ങിയ പി എസ് ജിയെ റെന്നെസ് ആണ് പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ നിമെസിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിൽ ഇറങ്ങിയ പി എസ് ജിക്ക് ഇന്ന് ആകെ പിഴക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പി എസ് ജി തോറ്റത്.

ട്രാൻസ്ഫർ ചർച്ചകൾ നടക്കുന്നതിനാൽ നെയ്മർ ഇന്നും പിസ് എസ് ജിക്ക് വേണ്ടി കളിച്ചിരുന്നില്ല. പക്ഷെ എമ്പപ്പെ, കവാനു, ഡിമറിയ എന്നിവരൊക്കെ ടീമിൽ ഉണ്ടായിരുന്നു. കളിയുടെ 36ആം മിനുട്ടിൽ കവാനിയിലൂടെ പി എസ് ജി മുന്നിൽ എത്തിയതായിരുന്നു എന്നാൽ തിരിച്ചടിച്ച് വിജയം സ്വന്തമാക്കാൻ റെന്നെസിനായി. 44ആം മിനുട്ടിൽ നിയാങ്ങും, 48ആം മിനുട്ടിൽ ദെൽ കാസ്റ്റിലോയുമാണ് റെന്നെസിനായി ഗോളുകൾ നേടിയത്. റെന്നെസിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്.

Previous articleലോര്‍ഡ്സ് ടെസ്റ്റ് സമനിലയില്‍, കടന്ന് കൂടി ഓസ്ട്രേലിയ
Next articleഗോൾ അടിച്ചും പെനാൾട്ടി നഷ്ടപ്പെടുത്തിയും മൊറാട്ട, അത്ലറ്റിക്കോയ്ക്ക് വിജയ തുടക്കം