റോയിയെ പുറത്താക്കി ഇംഗ്ലണ്ട്, ടീമിലേക്ക് മടങ്ങിയെത്തി സാം കറനും ക്രിസ് വോക്സും

- Advertisement -

ഓവലില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് ജേസണ്‍ റോയിയെ ഒഴിവാക്കി. പരമ്പരയില്‍ ഇതുവരെ 110 റണ്‍സ് മാത്രം നേടിയ താരത്തിന്റെ ഉയര്‍ന്ന സ്കോര്‍ 31 റണ്‍സായിരുന്നു. അതേ സമയം പരിക്കേറ്റ ബെന്‍ സ്റ്റോക്സ് ബൗളിംഗ് ചെയ്യില്ല. പകരം സാം കറനെ ടീമിലേക്ക് എടുത്തിട്ടുണ്ട്. ക്രെയിഗ് ഓവര്‍ട്ടണ് പകരം ക്രിസ് വോക്സും മടങ്ങിയെത്തുന്നു.

ഇംഗ്ലണ്ടിന്റെ പതിനൊന്നംഗ സംഘം: ജോ റൂട്ട്, റോറി ബേണ്‍സ്, ജോ ഡെന്‍ലി, ബെന്‍ സ്റ്റോക്സ്, ജോണി ബൈര്‍സ്റ്റോ, ജോസ് ബട‍്ലര്‍, സാം കറന്‍, ക്രിസ് വോക്സ്, ജാക്ക് ലീഷ്, സ്റ്റുവര്‍ട് ബ്രോഡ്, ജോഫ്ര ആര്‍ച്ചര്‍

Advertisement