സ്വന്തം ടെസ്റ്റിമോണിയലിൽ കളിക്കാൻ ആവാതെ കമ്പനി

Photo by Kieran Galvin/NurPhoto via Getty Images
- Advertisement -

മാഞ്ചസ്റ്റർ സിറ്റി ഇതിഹാസം വിൻസെന്റ് കമ്പനിക്ക് സ്വന്തം ടെസ്റ്റിമോണിയലിൽ കളിക്കാൻ ആവില്ല. ഇന്നായിരുന്നു കമ്പനിയുടെ ടെസ്റ്റിമോണിയൽ മത്സരം. മാഞ്ചസ്റ്റർ സിറ്റി ഇതിഹാസങ്ങളും പ്രീമിയർ ലീഗ് ഇതിഹാസങ്ങളും തമ്മിലാണ് മത്സരം. ഹാംസ്ട്രിങ് ഇഞ്ച്വറി ആയതിനാലാണ് കമ്പനിക്ക് കളിക്കാൻ പറ്റാത്തത്. താരം തന്നെ താൻ കളിക്കില്ല എന്ന് വ്യക്തമാക്കി.

എന്നാൽ താൻ ഇല്ലായെങ്കിലും മത്സരം നടക്കുമെന്നും ഈ മത്സരത്തിന് വലിയ ലക്ഷ്യം ഉണ്ട് എന്നും കമ്പനി പറഞ്ഞു. താൻ ഡേവിഡ് സിൽവയുടെയും അഗ്വേറോയുടെയുമൊക്കെ ടെസ്റ്റിമോണിയലിൽ കളിച്ചോളാം എന്നും കമ്പനി പറഞ്ഞു. ഇന്ന് നടക്കുന്ന മത്സരത്തിൽ റയാൻ ഗിഗ്സ്, ഹെൻറി, ഫാബ്രിഗാസ്, വാൻ പേഴ്സി തുടങ്ങിയവർ ഒക്കെ പങ്കെടുക്കുന്നുണ്ട്.

Advertisement