തോവിൻ ജനുവരി വരെ കളിക്കില്ല

- Advertisement -

ഒളിമ്പിക് മാഴ്സെയുടെ മധ്യനിര താരം തോവിൻ കളിക്കളത്തിലേക്ക് തിരിച്ചെത്താൻ ജനുവരി എങ്കിലും ആകുമെന്ന് ക്ലബ് അറിയിച്ചു. അഞ്ചു മാസം മുമ്പ് കാലിനേറ്റ പരിക്ക് ആണ് ഇപ്പോഴും തോവിനെ പുറത്തിരുത്തുന്നത്. താരം ശസ്ത്രക്രിയ കഴിഞ്ഞ് ടീമിനൊപ്പം ചേർന്നു എങ്കിലും പരിക്ക് പൂർണ്ണമായും മാറാൻ കുറേയേറെ കാലമാകും എന്നാണ് ക്ലബ് പറയുന്നത്.

വിന്റർ ബ്രേക്ക് കഴിയുന്നത് വരെ എങ്കിലും തോവിൻ വിശ്രമിക്കേണ്ടി വരും എന്നും ക്ലബ് പറഞ്ഞു. പൂർണ്ണ ഫിറ്റ്നെസ് നേടാൻ വേണ്ടി ചില ചെറിയ ശസ്ത്രക്രിയകൾ കൂടെ തോവിന് നടത്തേണ്ടി വരുമെന്നും ക്ലബ് പറഞ്ഞു. ഈ സീസൺ അത്ര മികച്ച രീതിയിൽ അല്ല മാഴ്സെ തൂടങ്ങിയത്. ഇപ്പോൾ ലീഗിൽ എട്ടാം സ്ഥാനത്താണ് മാഴ്സെ ഉള്ളത്.

Advertisement