അര്‍ദ്ധ ശതകം നേടിയ ശേഷം റൂട്ട് പുറത്ത്, ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് നഷ്ടം

Patcumminsaustralia

എംസിജിയിലെ ബോക്സിംഗ് ഡേ ടെസ്റ്റ് പുരോഗമിക്കുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് ആദ്യ ദിനം വ്യക്തമായ മേൽക്കൈ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സിലെ അഞ്ച് വിക്കറ്റുകളാണ് മത്സരത്തിന്റെ രണ്ടാം സെഷന്‍ നടക്കുമ്പോള്‍ ഓസ്ട്രേലിയ നേടിയിട്ടുള്ളത്.

Joeroot

ആദ്യ മൂന്ന് വിക്കറ്റുകളും പാറ്റ് കമ്മിന്‍സ് നേടിയപ്പോള്‍ ജോ റൂട്ട് 50 റൺസ് നേടി സ്റ്റാര്‍ക്കിന് വിക്കറ്റ് നല്‍കി മടങ്ങി. ബെന്‍ സ്റ്റോക്സ്(25) റൺസ് നേടി പുറത്തായപ്പോള്‍ ഇംഗ്ലണ്ട് 115/5 എന്ന നിലയിലാണ്.

11 റൺസുമായി ജോണി ബൈര്‍സ്റ്റോയും പുതുതായി ക്രീസിലെത്തിയ ജോസ് ബട്‍ലറുമാണ് ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്.

Previous articleഐ ലീഗ് ഇന്ന് മുതൽ, കിരീടം പ്രതിരോധിക്കാൻ ഗോകുലം ഇറങ്ങുന്നു
Next articleബട്‍ലറെ വീഴ്ത്തി ലയൺ, ടീ ബ്രേക്കിന് പിരിഞ്ഞ് ടീമുകള്‍