ബട്‍ലറെ വീഴ്ത്തി ലയൺ, ടീ ബ്രേക്കിന് പിരിഞ്ഞ് ടീമുകള്‍

എംസിജിയിലെ ഒന്നാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ടിന്റെ നില പരുങ്ങലില്‍. 128/6 എന്ന നിലയിലുള്ള ടീമിനായി 21 റൺസുമായി ജോണി ബൈര്‍സ്റ്റോ ആണ് ക്രീസിലുള്ളത്. പാറ്റ് കമ്മിന്‍സ് 3 വിക്കറ്റും നഥാന്‍ ലയൺ, കാമറൺ ഗ്രീന്‍, മിച്ചൽ സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റും നേടുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ നായകന്‍ ജോ റൂട്ട് ആണ് ഇതുവരെ ടീമിന്റെ ടോപ് സ്കോറര്‍. 50 റൺസ് നേടിയ ശേഷം താരം പുറത്താകുകയായിരുന്നു. ബെന്‍ സ്റ്റോക്സ് 25 റൺസ് നേടി. സാക്ക് ക്രോളി(12), ദാവിദ് മലന്‍(14), മുഹമ്മദ് ഹസീബ്(0) എന്നിവരുടെ വിക്കറ്റാണ് പാറ്റ് കമ്മിന്‍സ് നേടിയത്.

ജോസ് ബട്‍ലര്‍ 3 റൺസ് നേടി പുറത്തായതോടെ അമ്പയര്‍മാര്‍ രണ്ടാം സെഷന് അവസാനം കുറിച്ചു.