ഓൾഡ്ട്രാഫോർഡിൽ ബേർൺലിയോട് സമനില വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Picsart 24 04 27 21 27 41 776
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബേർൺലിയോട് സമനില വഴങ്ങി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരം 1-1 സമനിലയിലാണ് അവസാനിച്ചത്. നിരവധി അവസരങ്ങൾ സൃഷ്ടിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് അവസരങ്ങൾ മുതലെടുക്കാൻ ആയിരുന്നില്ല. അതാണ് വിനയായത്.

ബേർൺലി 24 04 27 21 27 57 279

കളിയുടെ തുടക്കത്തിൽ നിരവധി അവസരങ്ങൾ ലഭിച്ച യുണൈറ്റഡിന് ഒന്നുപോലും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ആയില്ല. ബേർൺലി മറുവശത്തും നല്ല അവസരങ്ങൾ സൃഷ്ടിച്ചു. ഒനാനയുടെ മികച്ച മൂന്ന് സേവകൾ ആദ്യ പകുതിയിൽ കാണാനായി. രണ്ടാം പകുതിയിലും യുണൈറ്റഡ് അവസരങ്ങൾ തുലക്കുന്നത് തുടർന്നു. ആൻറണി 2 രണ്ട് നല്ല അവസരങ്ങളും എറിക്സൺ ഒരു അവസരവും പാഴാക്കി.

അവസാനം 79ആം മിനിറ്റിൽ ഒരു ഡിഫൻസിവ് മിസ്റ്റേക്ക് മുതലെടുത്തുകൊണ്ട് ആൻറണി തന്നെ യുണൈറ്റഡിന് ലീഡ് നൽകി. പക്ഷേ ലീഡ് അധിക നേരം നീണ്ടുനിന്നില്ല. 87ആം മിനിറ്റിൽ ഒനാന വഴങ്ങിയ ഒരു പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അംദൗനി ബേർൺലിക്ക് സമനില നൽകി. പിന്നീട് വിജയ ഗോളിനായി യുണൈറ്റഡ് ആഞ്ഞു ശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല.

ഈ സമനിലയോടെ യുണൈറ്റഡ് 34 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ്. ബേർൺലി 24 പോയിന്റുമായി 19ആം സ്ഥാനത്താണ്.