Smithcummins

സ്മിത്തിനൊപ്പം കമ്മിന്‍സിന്റെയും ടോഡ് മര്‍ഫിയുടെയും ചെറുത്ത്നില്പ്, നേരിയ ലീഡ് നേടി ഓസ്ട്രേലിയ

കെന്നിംഗ്ടൺ ഓവലില്‍ ഓസ്ട്രേലിയയെ പുറത്താക്കി ലീഡ് നേടുകയെന്ന ഇംഗ്ലണ്ടിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. 185/7 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് വാലറ്റത്തോടൊപ്പം നിന്ന് പൊരുതി ഇംഗ്ലണ്ടിനെ മറികടക്കുവാന്‍ സഹായിക്കുകയായിരുന്നു. രണ്ടാം ദിവസം ഓസ്ട്രേലിയ 295 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ടീമിന്റെ കൈവശം 12 റൺസിന്റെ ലീഡാണുള്ളത്.

പാറ്റ് കമ്മിന്‍സുമായി ചേര്‍ന്ന് എട്ടാം വിക്കറ്റിൽ 54 റൺസ് കൂട്ടിചേര്‍ത്ത സ്മിത്ത് 71 റൺസ് നേടി പുറത്താകുമ്പോളും ലീഡ് ഓസ്ട്രേലിയയ്ക്ക് അകലെയായിരുന്നു. പിന്നീട് പാറ്റ് കമ്മിന്‍സും ടോഡ് മര്‍ഫിയും ചേര്‍ന്ന് ഓസ്ട്രേലിയയെ മുന്നോട്ട് നയിക്കുകയായിരുന്നു.

9ാം വിക്കറ്റിൽ 49 റൺസ് നേടിയ കമ്മിന്‍സ് – മര്‍ഫി കൂട്ടുകെട്ട് ഓസ്ട്രേലിയയെ ലീഡിലേക്ക് ഉയര്‍ത്തുകയായിരുന്നു. 34 റൺസ് നേടി മര്‍ഫിയെ ക്രിസ് വോക്സ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 36 റൺസ് നേടിയ പാറ്റ് കമ്മിന്‍സിനെ ജോ റൂട്ട് പുറത്താക്കിയാണ് ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 295 റൺസിൽ അവസാനിപ്പിച്ചത്.

Exit mobile version