Zakcrawleyjoeroot

ഇതാണ് ബാസ്ബോള്‍!!! സാക്ക് ക്രോളിയുടെ 189 റൺസ്!!! ഇംഗ്ലണ്ട് കുതിയ്ക്കുന്നു

ആഷസിലെ മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന് മേൽക്കൈ. ഓസ്ട്രേലിയയുടെ 317 എന്ന സ്കോര്‍ ചേസ് ചെയ്തിറങ്ങിയ ഇംഗ്ലണ്ട് 384/4 എന്ന നിലയിലാണ് രണ്ടാം ദിവസം അവസാനിച്ചത്. സാക്ക് ക്രോളി നേടിയ 182 പന്തിൽ നിന്നുള്ള 189 റൺസാണ് ഇംഗ്ലണ്ടിന്റെ മികവിന് കാരണമായത്.

മോയിന്‍ അലി 54 റൺസ് നേടി പുറത്തായപ്പോള്‍ ജോ റൂട്ട് 95 പന്തിൽ 84 റൺസ് നേടി തിളങ്ങി. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന് 67 റൺസിന്റെ ലീഡാണുള്ളത്. 24 റൺസുമായി ബെന്‍ സ്റ്റോക്സും 14 റൺസ് നേടി ഹാരി ബ്രൂക്കുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

Exit mobile version