ഇംഗ്ലണ്ടിന് 1 വിക്കറ്റ് നഷ്ടം, 61 റൺസ്

ഓസ്ട്രേലിയയെ 317 റൺസിന് പുറത്താക്കിയ ശേഷം ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് പുരോഗമിക്കുന്നു. രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 61/6 എന്ന സ്കോറാണ് 16 ഓവറിൽ നേടിയത്. ഒരു റൺസ് നേടിയ ബെന്‍ ഡക്കറ്റിനെ മിച്ചൽ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ പിന്നീട് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ മോയിന്‍ അലി – സാക്ക് ക്രോളി കൂട്ടുകെട്ട് ലഞ്ച് വരെ ഇംഗ്ലണ്ടിനെ എത്തിച്ചു.

52 റൺസ് നേടിയ ഈ കൂട്ടുകെട്ടിൽ മോയിന്‍ 31 റൺസും ക്രോളി 26 റൺസും നേടിയാണ് ഇംഗ്ലണ്ടിനായി ക്രീസിൽ നിലയുറപ്പിച്ചിരുക്കുന്നത്. ഇംഗ്ലണ്ടിന് ഓസ്ട്രേലിയയുടെ സ്കോറിനൊപ്പമെത്തുവാന്‍ 256 റൺസ് കൂടി നേടേണ്ടതുണ്ട്.

ഓസ്ട്രേലിയ 317 റൺസിന് ഓള്‍ഔട്ട്

മാഞ്ചസ്റ്ററിൽ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 317 റൺസിൽ അവസാനിച്ചു. ഇന്ന് 18 റൺസ് കൂടി നേടുന്നതിനിടെ ഓസ്ട്രേലിയയുടെ അവശേഷിക്കുന്ന രണ്ട് വിക്കറ്റുകളും നഷ്ടമാകുകയായിരുന്നു. മിച്ചൽ സ്റ്റാര്‍ക്ക് 36 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ജെയിംസ് ആന്‍ഡേഴ്സണും ക്രിസ് വോക്സും ആണ് അവശേഷിക്കുന്ന രണ്ട് വിക്കറ്റുകള്‍ നേടിയത്.

ഇംഗ്ലണ്ടിനായി വോക്സ് 5 വിക്കറ്റ് നേട്ടം ആഘോഷിച്ചു. ഇന്നലെ 51 റൺസ് നേടിയ മാര്‍നസ് ലാബൂഷാനെ, ട്രാവിസ് ഹെഡ് എന്നിവരുടെ ബാറ്റിംഗാണ് 299/8 എന്ന സ്കോറിലേക്ക് ഓസ്ട്രേലിയയെ എത്തിച്ചത്.

മുന്നൂറിന് ഒരു റൺസ് അകലെ ഓസ്ട്രേലിയ, 8 വിക്കറ്റ് നഷ്ടം

ആഷസില്‍ മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റിൽ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 299/8 എന്ന സ്കോര്‍ നേടി ഓസ്ട്രേലിയ. ക്രിസ് വോക്സിന്റെ നാല് വിക്കറ്റ് നേട്ടമാണ് ഇംഗ്ലണ്ടിന് മികച്ച ഒന്നാം ദിവസത്തെ പ്രകടനം പുറത്തെടുക്കുവാന്‍ സഹായിച്ചത്. 51 റൺസ് വീതം നേടി മാര്‍നസ് ലാബൂഷാനെയും മിച്ചൽ മാര്‍ഷും ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍മാര്‍ ആയപ്പോള്‍ ട്രാവിസ് ഹെഡ് 48 റൺസും സ്റ്റീവന്‍ സ്മിത്ത് 41 റൺസും നേടി പുറത്തായി.

23 റൺസുമായി മിച്ചൽ സ്റ്റാര്‍ക്കും 1 റൺസ് നേടി പാറ്റ് കമ്മിന്‍സുമാണ് ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്രീസിലുള്ളത്. 2 വിക്കറ്റ് നേടിയ സ്റ്റുവര്‍ട് ബ്രോഡ് തന്റെ 600ാം ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കി.

600 വിക്കറ്റ് ക്ലബിൽ ഇടം പിടിച്ച് സ്റ്റുവര്‍ട് ബ്രോഡ്

ക്രിക്കറ്റിലെ ബൗളിംഗ് ഇതിഹാസങ്ങള്‍ക്കൊപ്പം ഇടം പിടിച്ച് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട് ബ്രോഡ്. ഇന്ന് മാഞ്ചസ്റ്ററിലെ നാലാം ആഷസ് ടെസ്റ്റില്‍ ട്രാവിസ് ഹെഡിനെ വീഴ്ത്തിയാണ് സ്റ്റുവര്‍ട് ബ്രോഡ് തന്റെ 600 ടെസ്റ്റ് വിക്കറ്റെന്ന നേട്ടം നേടിയത്. ജെയിംസ് ആന്‍ഡേഴ്സണാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു ഇംഗ്ലണ്ട് താരം.

മുത്തയ്യ മുരളീധരന്‍(800), ഷെയിന്‍ വോൺ(708), ജെയിംസ് ആന്‍ഡേഴ്സൺ(688), അനിൽ കുംബ്ലെ(619) എന്നിവരാണ് ബ്രോഡിന് മുന്നിലുള്ള താരങ്ങള്‍.

 

ഇംഗ്ലണ്ടിന് ആഷസ് നിലനിര്‍ത്താനാകും, തനിക്ക് യാതൊരു സംശയവുമില്ല – ബെന്‍ സ്റ്റോക്സ്

ആഷസ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും കൈവിട്ടുവെങ്കിലും മൂന്നാം മത്സരത്തിൽ തിരിച്ചുവരവ് നടത്തിയ ഇംഗ്ലണ്ടിന് ആഷസ് നിലനിര്‍ത്തുവാനാകുമെന്ന് തനിക്ക് സംശയമില്ലെന്നും പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്. ഈ ഘട്ടത്തിൽ നിന്ന് ഇനിയുള്ള മത്സരങ്ങള്‍ വിജയിച്ച് ഇംഗ്ലണ്ട് പരമ്പര നേടുമെന്നാണ് താന്‍ ആത്മവിശ്വാസത്തോടെ വിശ്വസിക്കുന്നതെന്നും സ്റ്റോക്സ് വ്യക്തമാക്കി.

ഓള്‍ഡ് ട്രാഫോര്‍ഡിലും ഓവലിലും നടക്കുന്ന മത്സരങ്ങള്‍ വിജയിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് സ്റ്റോക്സിന്റെ ഇംഗ്ലണ്ടിന്റെ മുന്നിലുള്ളത്. പരമ്പരയുടെ ഗതി നിശ്ചയിക്കുന്ന മത്സരത്തിൽ കടമ്പ കടക്കുവാന്‍ സാധിച്ചു എന്നതിൽ ഏറെ സന്തോഷമുണ്ടെന്നും സ്റ്റോക്സ് കൂട്ടിചേര്‍ത്തു.

ബാസ്ബോളിന്റെ രക്ഷക്ക് എത്തി ബ്രൂക്ക്, വോക്‌സ് സഖ്യം, വെടിക്കെട്ടുമായി വുഡ്! ആഷസ് മൂന്നാം ടെസ്റ്റ് ഇംഗ്ലണ്ടിന്

ആവേശകരമായ ആഷസ് മൂന്നാം ടെസ്റ്റിൽ മൂന്നു വിക്കറ്റ് ജയം കുറിച്ച് ഇംഗ്ലണ്ട്. ജയത്തോടെ പരമ്പര 2-1 ആക്കി ആഷസ് നേടാനുള്ള അവസരം ഇംഗ്ലണ്ട് നിലനിർത്തി. രണ്ടാം ഇന്നിങ്‌സിൽ 251 റൺസ് എന്ന വിജയലക്ഷ്യവും ആയി ഇറങ്ങിയ ഇംഗ്ലണ്ടിന് ഉച്ചഭക്ഷണത്തിനു ശേഷം 6 വിക്കറ്റുകൾ ബാക്കിയുള്ളപ്പോൾ 98 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ഉച്ചഭക്ഷണം കഴിഞ്ഞ ഉടൻ തന്നെ ബെൻ സ്റ്റോക്സിനെ 13 റൺസിനു പുറത്താക്കിയ മിച്ചൽ സ്റ്റാർക് ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം ആണ് നൽകിയത്. ലെഗ് സൈഡിൽ വന്ന പന്തിൽ അനാവശ്യമായി ബാറ്റ് വച്ച സ്റ്റോക്‌സ് അലക്‌സ് കാരിയുടെ കയ്യിൽ വിശ്രമിച്ചു.

തുടർന്ന് 5 റൺസ് എടുത്ത ജോണി ബറിസ്റ്റോയെ ക്ലീൻ ബോൾഡ് ചെയ്ത സ്റ്റാർക് ഇംഗ്ലണ്ടിന് അടുത്ത പ്രഹരം നൽകി. ബറിസ്റ്റോയുടെ ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റിൽ കൊള്ളുക ആയിരുന്നു. 171 നു 6 വിക്കറ്റ് എന്ന നിലയിൽ തുടർന്ന് മികച്ച രീതിയിൽ കളിച്ചു ഇംഗ്ലണ്ടിനെ രക്ഷിക്കുന്ന ഹാരി ബ്രൂക്, ക്രിസ് വോക്‌സ് സഖ്യത്തെ ആണ് പിന്നീട് കാണാൻ ആയത്. ഏഴാം വിക്കറ്റിൽ 59 റൺസ് ആണ് ഇരുവരും കൂടി കൂട്ടിച്ചേർത്തത്. ഇതിനു ഇടയിൽ ടെസ്റ്റിൽ ഏറ്റവും കുറഞ്ഞ ബോളുകൾ നേരിട്ടു 1000 റൺസ് നേടുന്ന താരമായും ഹാരി ബ്രൂക് മാറി.

ഒടുവിൽ സ്റ്റാർകിന്റെ പന്തിൽ അനാവശ്യ ഷോട്ടിനു ശ്രമിച്ചു 93 പന്തിൽ 75 റൺസ് നേടിയ ബ്രൂക് പുറത്ത് ആവുമ്പോൾ ഇംഗ്ലണ്ടിന് വിജയം 21 റൺസ് മാത്രം അകലെയായിരുന്നു. ഇന്നിങ്‌സിൽ മിച്ചൽ സ്റ്റാർക്കിന്റെ അഞ്ചാം വിക്കറ്റ് ആയിരുന്നു ഇത്. തുടർന്ന് കളത്തിൽ എത്തിയ മാർക് വുഡ് ആദ്യ ഇന്നിങ്‌സിൽ എന്ന പോലെ ഇത്തവണയും വെടിക്കെട്ട് ബാറ്റിങ് ആണ് കാഴ്ച വച്ചത്‌. ഇടക്ക് വുഡിന്റെ ക്യാച്ച് ക്യാരി കൈവിട്ടു. 8 പന്തിൽ 1 സിക്‌സും ഫോറും അടക്കം 16 റൺസ് ആണ് വുഡ് നേടിയത്. അതേസമയം 32 റൺസ് നേടി പുറത്താകാതെ നിന്ന ക്രിസ് വോക്‌സ് ഫോറിലൂടെ ഇംഗ്ലണ്ടിന് നാലാം ദിനം തന്നെ ആവേശജയം സമ്മാനിക്കുക ആയിരുന്നു. ബോളിങ്, ബാറ്റിങ് എന്നിവയിൽ ഒരുപോലെ തിളങ്ങിയ ക്രിസ് വോക്‌സ് തന്നെയായിരുന്നു ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ വിജയശില്പി.

ആഷസ് പരമ്പരയിൽ നിന്ന് ഒല്ലി പോപ് പുറത്ത്

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ലോര്‍ഡ്സ് ടെസ്റ്റിൽ പരിക്കേറ്റ ഇംഗ്ലണ്ട് താരം ഒല്ലി പോപ് ആഷസ് പരമ്പരയിൽ നിന്ന് പുറത്ത്. താരം തന്റെ വലത് ഷോള്‍ഡര്‍ ഡിസ്ലൊക്കേറ്റ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് താരത്തിന് ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് അറിയുന്നത്.

ഇതോടെ താരത്തിന് ഇംഗ്ലണ്ടിലെ സമ്മര്‍ സീസൺ നഷ്ടമാകുമെന്ന് ഉറപ്പായി. പരിക്കേറ്റുവെങ്കിലും താരം രണ്ടാം ഇന്നിംഗ്സിലും ബാറ്റ് ചെയ്യുവാന്‍ എത്തിയിരുന്നു. താരത്തിന് പകരക്കാരനെ ഇംഗ്ലണ്ട് ഹെഡിംഗ്ലി ടെസ്റ്റിലേക്ക് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടീമിലെ റിസര്‍വ് ബാറ്റ്സ്മാനായ ഡാന്‍ ലോറന്‍സ് താരത്തിന് പകരം ഇലവനിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

ബൈര്‍സ്റ്റോയുടെ സ്റ്റംപിംഗ് ആജീവനാന്തകാലം ഓസ്ട്രേലിയയെ വേട്ടയാടും – ബ്രണ്ടന്‍ മക്കല്ലം

ജോണി ബൈര്‍സ്റ്റോയെ പുറത്താക്കിയ രീതി ഓസ്ട്രേലിയയെ ആജീവനാന്തകാലം ഓസ്ട്രേലിയയെ വേട്ടയാടുമെന്ന് പറഞ്ഞ് ബ്രണ്ടന്‍ മക്കല്ലം. ആ തീരുമാനം പിന്‍വലിക്കാതിരുന്നത് ഇംഗ്ലണ്ടിന് പ്രചോദനം ആവുമെന്നാണ് കരുതുന്നതെന്നും ഈ ചെയ്തി ഇംഗ്ലണ്ടിന്റെ ആഷസ് പരമ്പരയിലെ തിരിച്ചുവരവിന് കാരണം ആകുമെന്നും മക്കല്ലം പ്രതീക്ഷയര്‍പ്പിച്ചു.

ഇംഗ്ലണ്ട് ക്യാമ്പിൽ ഈ തീരുമാനത്തിനോടുള്ള പ്രതികരണം അമര്‍ഷമാണെന്ന് പറയാനാകില്ല, തന്റെ ടീം ഇപ്പോള്‍ ഇതിൽ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയാണ്. പരമ്പരയിൽ ഇനിയും ടീമിന് തിരിച്ച് വരാനാകുമെന്നാണ് ഇംഗ്ലണ്ടിന്റെ ഇപ്പോളത്തെ വിശ്വാസം എന്നും മക്കല്ലം കൂട്ടിചേര്‍ത്തു.

കളി നേരത്തെ അവസാനിപ്പിച്ച് മഴ, ഓസ്ട്രേലിയയുടെ ലീഡ് 221 റൺസ്

ആഷസിലെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ മികച്ച നിലയിൽ മുന്നേറുന്നു. ഇന്നത്തെ കളി അവസാനിക്കുവാന്‍ 26 ഓവറുകളോളം ബാക്കിയുള്ളപ്പോള്‍ മഴ വില്ലനായി എത്തുകയായിരുന്നു. ഇതോടെ മൂന്നാം ദിവസം അവസാനിച്ചപ്പോള്‍ ഓസ്ട്രേലിയ 130/2 എന്ന നിലയിലായിരുന്നു തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ.

221 റൺസ് ലീഡ് കൈവശമുള്ള ടീമിന് വേണ്ടി 58 റൺസുമായി ഉസ്മാന്‍ ഖവാജയും 6 റൺസ് നേടി സ്റ്റീവന്‍ സ്മിത്തുമാണ്ക്രീസിലുള്ളത്. മാര്‍നസ് ലാബൂഷാനെ(30), ഡേവിഡ് വാര്‍ണര്‍ (17) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.

വാര്‍ണറെ വീണ്ടും പുറത്താക്കി ജോഷ് ടംഗ്!!! ഓസ്ട്രേലിയ കരുത്തോടെ മുന്നോട്ട്

ലോര്‍ഡ്സിൽ മൂന്നാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 81/1 എന്ന നിലയിൽ. 45 റൺസുമായി ഉസ്മാന്‍ ഖവാജയും 8 റൺസ് നേടി മാര്‍നസ് ലാബൂഷാനെയും ആണ് ഓസ്ട്രേലിയയ്ക്കായി ക്രീസിലുള്ളത്. 25 റൺസ് നേടിയ ഡേവിഡ് വാര്‍ണറെ പുറത്താക്കി ജോഷ് ടംഗ് ആണ് 63 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തത്.

മത്സരത്തിൽ 172 റൺസിന്റെ മികച്ച ലീഡാണ് ഓസ്ട്രേലിയയുടെ കൈവശമുള്ളത്. നേരത്തെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 416 റൺസിനും ഇംഗ്ലണ്ട് 325 റൺസിനും പുറത്തായിരുന്നു.

ഇംഗ്ലണ്ട് ഓള്‍ഔട്ട്, 91 റൺസിന്റെ ലീഡ് നേടി ഓസ്ട്രേലിയ

മികച്ച നിലയിൽ നിന്ന് തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്. ലോര്‍ഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം 278/4 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് വെറും 15 ഓവറിനപ്പുറം ഓള്‍ഔട്ട് ആകുകയായിരുന്നു. 325 റൺസിന് ടീം ഓള്‍ഔട്ട് ആയപ്പോള്‍ ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാര്‍ക്ക് മൂന്നും ജോഷ് ഹാസൽവുഡ്, ട്രാവിസ് ഹെഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

50 റൺസ് നേടിയ ഹാരി ബ്രൂക്കിന് അര്‍ദ്ധ ശതകം തികയ്ക്കാനായി എന്നത് മാത്രമാണ് ഇംഗ്ലണ്ടിന് ഇന്ന് നേട്ടമായി പറയാനാകുന്ന കാര്യം. 91 റൺസിന്റെ ലീഡാണ് ഓസ്ട്രേലിയ നേടിയിരിക്കുന്നത്.

മൂന്നാം ദിവസം തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിന് തിരിച്ചടി!!! ആദ്യ ഓവറിൽ സ്റ്റോക്സ് പുറത്ത്

ഓസ്ട്രേലിയയുടെ 416 റൺസിന്റെ ഒന്നാം ഇന്നിംഗ്സിന് ശേഷം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിവസം 278/4 എന്ന നിലയിൽ അവസാനിപ്പിച്ചുവെങ്കിലും മൂന്നാം ദിവസത്തെ ആദ്യ ഓവറിൽ തന്നെ ബെന്‍ സ്റ്റോക്സിനെ നഷ്ടം. തലേ ദിവസത്തെ സ്കോറിനോട് ഒരു റൺസ് കൂട്ടിചേര്‍ത്തതിന് ശേഷമാണ് സ്റ്റോക്ക്സിനെ ഇംഗ്ലണ്ടിന് നഷ്ടമായത്.

ഇന്നത്തെ രണ്ടാം പന്തില്‍ മിച്ചൽ സ്റ്റാര്‍ക്ക് ആണ് 17 റൺസ് നേടിയ ഇംഗ്ലണ്ട് നായകനെ പുറത്താക്കിയത്. സ്റ്റാര്‍ക്കിന്റെ മത്സരത്തിലെ രണ്ടാം വിക്കറ്റാണ് ഇത്. 63 ഓവറിൽ 284/5 എന്ന നിലയിലാണ് ഇംഗ്ലണ്ട് അവസാനം റിപ്പോര്‍ട്ട് കിട്ടുമ്പോള്‍.

Exit mobile version