വിരാട് കോഹ്ലിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ട്വിറ്റർ ട്രെന്റ്!!!

തമിഴ് നാട്ടിൽ വിരാട് കോഹ്ലി ആരാധകൻ മദ്യലഹരിയിൽ സുഹൃത്ത് ആയ രോഹിത് ശർമ്മ ആരാധകനെ ഇന്നലെ കൊലപ്പെടുത്തിയ വാർത്ത പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ വിരാട് കോഹ്ലിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ട്വിറ്ററിൽ നിരവധി ട്വീറ്റുകൾ ആണ് പ്രത്യക്ഷപ്പെട്ടത്.

ചിലർ ഗൗരവമായി തന്നെ വിഷയത്തിൽ പ്രതികരിക്കുമ്പോൾ മറ്റു ചിലർ ഇതിനെ വലിയ തമാശയായി ആണ് കാണുന്നത്. ഇതിനെ തുടർന്ന് രോഹിത് ശർമ്മ, വിരാട് കോഹ്ലി ആരാധകർ ചേരി തിരിഞ്ഞു വലിയ തർക്കത്തിലും ഏർപ്പെടുന്നുണ്ട്.