ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആഞ്ചലോ മാത്യൂസ് ഇല്ല, ഇംഗ്ലണ്ടിനെതിരെ കളിക്കും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയ്ക്കം ഇംഗ്ലണ്ടിനുമെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. സ്ക്വാഡിന്റെ ഭാഗമാണെങ്കിലും ഹാംസ്ട്രിംഗ് പരിക്ക് ഭേദമാകാത്തതിനാല്‍ ആഞ്ചലോ മാത്യൂസ് ദക്ഷിണാഫ്രിക്കയിലേക്ക് ടീമിനൊപ്പം യാത്രയാകില്ല എന്ന് ബോര്‍ഡ് അറിയിച്ചു. എന്നാല്‍ താരം ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ കളിക്കുമെന്നാണ് അറിയുന്നത്.

അടുത്തിടെ കഴിഞ്ഞ ലങ്ക പ്രീമിയര്‍ ലീഗില്‍ ആണ് താരത്തിന് പരിക്കേറ്റത്. അഞ്ച് പുതുമുഖ താരങ്ങളെ ശ്രീലങ്ക സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലങ്ക പ്രീമിയര്‍ ലീഗിന് മുമ്പ് പത്ത് ദിവസത്തെ ക്യാമ്പില്‍ പങ്കെടുത്ത ടീമിനെ തന്നെയാണ് ഈ പരമ്പരയ്ക്കായും തിരഞ്ഞെടുത്തിട്ടുള്ളത്.

ഡിസംബര്‍ 18ന് സംഘം ദക്ഷിണാഫ്രിക്കയിലേക്ക് യാത്രയാകുമെന്നാണ് അറിയുന്നത്. ആദ്യ ടെസ്റ്റ് ബോക്സിംഗ് ഡേയുടെ അന്ന് സെഞ്ചൂറിയണില്‍ ആരംഭിയ്ക്കും.

ശ്രീലങ്ക ടെസ്റ്റ് സ്ക്വാഡ്: Dimuth Karunaratne (c), Kusal Janith Perera, Dinesh Chandimal, Kusal Mendis, Angelo Mathews, Oshada Fernando, Dhananjaya De Silva, Niroshan Dickwella, Minod Bhanuka, Lahiru Thirimanne, Lasith Embuldeniya, Wanindu Hasaranga, Dilruwan Perera, Suranga Lakmal, Lahiru Kumara, Vishwa Fernando, Kasun Rajitha, Dushmantha Chameera, Dasun Shanaka, Santhush Gunathilake, Asitha Fernando, Dilshan Madushanka.