ടി10 ക്രിക്കറ്റ് ലീഗ് അടുത്ത വര്‍ഷം നടക്കുമെന്ന് അറിയിച്ച് സിംഗപ്പൂര്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍

അടുത്ത വര്‍ഷം ജൂലൈയില്‍ രാജ്യത്തെ പ്രഥമ ടി10 ക്രിക്കറ്റ് ലീഗ് നടക്കുമെന്ന് അറിയിച്ച് സിംഗപ്പൂര്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍. 2021 ജൂലൈ 1 മുതല്‍ ജൂലൈ 15 വരെ സിംഗപ്പൂര്‍ സ്പോര്‍ട്സ് ഹബ്ബില്‍ ടൂര്‍ണ്ണമെന്റ് നടക്കുമെന്നാണ് അറിയിച്ചത്.

ടൂര്‍ണ്ണമെന്റില്‍ പുരുഷ വനിത ടീമുകള്‍ പങ്കെടുക്കുമമെന്നും ആദ്യ വര്‍ഷം ആറ് ടീമുകള്‍ പങ്കെടുക്കുമെന്നും മൂന്നാം വര്‍ഷം മുതല്‍ ടീമുകളുടെ എണ്ണം എട്ടായി മാറ്റുമെന്നും സംഘാടകര്‍ പറഞ്ഞു. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, യുകെ, ചൈന, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഫ്രാഞ്ചൈസികള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.