അമ്പയര്‍മാരോട് കയര്‍ത്തു, ആന്‍ഡേഴ്സണിനു പിഴ

Image Credits: Twitter/@telecricket

ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണ് പിഴ. ഐസിസി പെരുമാറ്റ ചട്ട പ്രകാരം ആര്‍ട്ടിക്കിള്‍ 2.1.5ന്റെ ലംഘനത്തിനാണ് താരത്തിനെതിരെ പിഴ വിധിച്ചത്. ലെവല്‍ 1 കുറ്റമായതിനാല്‍ മാച്ച് ഫീസിന്റെ 15 ശതമാനം പിഴയായി നല്‍കേണ്ടതുണ്ട്. അമ്പയറുടെ തീരുമാനത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ചതിനാണ് താരത്തിനെതിരെ നടപടി വന്നിരിക്കുന്നത്. ഓവലില്‍ രണ്ടാം ദിവസത്തിനിടെയാണ് സംഭവം. പിഴ കൂടാതെ ഒരു ഡീമെറിറ്റ് പോയിന്റും താരത്തിനെതിരെ ചേര്‍ത്തിട്ടുണ്ട്. 2016ല്‍ പുതുക്കിയ നിയമാവലി വന്ന ശേഷം താരത്തിനെതിരെയുള്ള ആദ്യ നടപടിയാണ് ഇത്.

മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്സിലെ 29ാം ഓവറിലാണ് നടപടിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. വിരാട് കോഹ്‍ലിയ്ക്കെതിരെയുള്ള എല്‍ബിഡബ്ല്യു തീരുമാനം തനിക്കെതിരെ ആയതില്‍ കോപിഷ്ഠനായ ആന്‍ഡേഴ്സണ്‍ അമ്പയര്‍ കുമാര്‍ ധര്‍മ്മസേനയില്‍ നിന്ന് തന്റെ തൊപ്പിയും ജംപറും പിടിച്ചു വാങ്ങുകയും അമ്പയറോടെ ദേഷ്യത്തോടെ കയര്‍ത്ത് സംസാരിക്കുകയും ചെയ്തു.

കുറ്റം ആന്‍ഡേഴ്സണ്‍ സമ്മതിച്ചതിനാല്‍ മാച്ച് റഫറിയുടെ ശിക്ഷ നടപടികള്‍ താരം അംഗീകരിച്ചതിനാലും കൂടുതല്‍ വാദങ്ങള്‍ ഇതിന്മേലുണ്ടാകില്ല. മത്സരത്തിലെ അമ്പയര്‍മാരായ കുമാര്‍ ധര്‍മ്മസേനയും ജോയല്‍ വില്‍സണും മൂന്നാം അമ്പയര്‍ ബ്രൂസ് ഓക്സെന്‍ഫോര്‍ഡ്, നാലാം അമ്പയര്‍ ടിം റോബിന്‍സണ്‍, ഐസിസി എലൈറ്റ് പാനല്‍ അമ്പയര്‍മാര്‍ എന്നിവരാണ് താരത്തിനെതിരെ നടപടി ശുപാര്‍ശ ചെയ്തത്.

Previous articleമൗറീനോ മാഞ്ചസ്റ്റർ യുണൈറ്റഡിന് പറ്റിയ പരിശീലകനല്ല : കാന്റോണ
Next articleഫുട്ബോൾ ക്ലബിൽ നിന്ന് ഒരാഴ്ചത്തെ അവധി എടുത്ത് ഉസൈൻ ബോൾട്ട്