മൗറീനോ മാഞ്ചസ്റ്റർ യുണൈറ്റഡിന് പറ്റിയ പരിശീലകനല്ല : കാന്റോണ

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൗറീനോയെ വിമർശിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം എറിക് കാന്റോണ. മൗറീനോ കളിക്കുന്നത് തെറ്റായ ഫുട്ബോൾ ആണെന്നും ഈ ഫുട്ബോളിൽ ക്രിയേറ്റിവിറ്റിയോ നല്ല നീക്കങ്ങളോ ഇല്ലായെന്നും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറഞ്ഞു.

മൗറീനീയെ ഒരു പരിശീലകൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും എനിക്ക് ഇഷ്ടമാണ്. പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡ് അല്ല മൗറീനോയ്ക്ക് പറഞ്ഞ ക്ലബ്. കാന്റോണ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് പെപ് ഗ്വാഡിയോളയെ ആയിരുന്നു നിയമിക്കേണ്ടിയിരുന്നത് എന്നും കാന്റോണ സൂചന നൽകി. മാഞ്ചസ്റ്റർ യുണൈറ്റഡ് നിയമിക്കേണ്ടിയിരുന്ന പരിശീലകൻ താൻ പേര് പറയാൻ ഇഷ്ടപ്പെടാത്ത ക്ലബിൽ അത്ഭുതങ്ങൾ കാണിക്കുകയാണ് എന്നായിരുന്നു കാന്റോണയുടെ വാക്കുകൾ.

Previous articleഇന്ത്യൻ U-19 ടീം സെർബിയയിലേക്ക്
Next articleഅമ്പയര്‍മാരോട് കയര്‍ത്തു, ആന്‍ഡേഴ്സണിനു പിഴ