ഫുട്ബോൾ ക്ലബിൽ നിന്ന് ഒരാഴ്ചത്തെ അവധി എടുത്ത് ഉസൈൻ ബോൾട്ട്

ജമൈക്കയുടെ ഇതിഹാസ സ്പ്രിന്റർ ഉസൈൻ ബോൾട്ട് തന്റെ പുതിയ ലക്ഷ്യമായ പ്രൊഫഷണൽ ഫുട്ബോൾ താരമാവാൻ ഉള്ള ശ്രമങ്ങൾക്ക് ഒരാഴ്ച അവധി ആവശ്യപ്പെട്ടു. ഓസ്ട്രേലിയൻ ലീഗ് ക്ലബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനൊപ്പം ട്രെയിൻ ചെയ്യുന്ന ബോൾട്ട് താൻ മുമ്പ് വാക്കു കൊടുത്ത ചില പരുപാടികളിൽ പങ്കെടുക്കാനാണ് അവധിയെടുത്തത് എന്നാണ് ക്ലബ് അറിയിച്ചത്.

അടുത്ത ആഴ്ച ഉസൈൻ ബോൾ ക്ലബിനൊപ്പം വീണ്ടും ചേരും. കഴിഞ്ഞ ആഴ്ച ബോൾ തന്റെ ഫുട്ബോൾ കരിയറിലെ അരങ്ങേറ്റം നടത്തിയിരുന്നു. അന്ന് കളിയുടെ 72ആം മിനുട്ടിൽ എത്തിയ ബോൾട് കളിയുടെ സ്പീഡുമായി പൊരുത്തപ്പെടാൻ കഷ്ടപ്പെടുന്നതാണ് കണ്ടത്. ബോൾട്ടിന് ഒരു പ്രൊഫഷണൽ താരമാകണമെങ്കിൽ ചുരുങ്ങിയത് നാലു മാസമെങ്കിലും ക്ലബിനൊപ്പം ട്രെയിൻ ചെയ്യേണ്ടി വരും എന്ന് സെൻട്രൽ മറൈനേഴ്സിന്റെ പരിശീലകൻ അഭിപ്രായപ്പെട്ടിരുന്നു.

Previous articleഅമ്പയര്‍മാരോട് കയര്‍ത്തു, ആന്‍ഡേഴ്സണിനു പിഴ
Next articleമുസ്തഫിസുര്‍ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷ: വാല്‍ഷ്