ആദ്യ സെഷന്‍ പോലെ രണ്ടാം സെഷന് പിരിയുന്നതിന് മുമ്പ് വിക്കറ്റുകള്‍ നഷ്ടമായി ന്യൂസിലാണ്ട്, ധനന്‍ജയയ്ക്ക് അഞ്ച് വിക്കറ്റ്

ആദ്യ സെഷനിലേതിന് സമാനയമായി രണ്ടാം സെഷനും അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ന്യൂസിലാണ്ടിന് വിക്കറ്റുകള്‍ നഷ്ടം. അകില ധനന്‍ജയ തന്റെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ ഒന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ന്യൂസിലാണ്ട് 179/5 എന്ന നിലയിലാണ്. 71/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച സന്ദര്‍ശകര്‍ മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ഹെന്‍റി നിക്കോളസ്(42), ബിജെ വാട്ളിംഗ് എന്നിവരെ വിക്കറ്റിന് മുന്നില്‍ കുടുക്കി അകില ധനന്‍ജയ വീണ്ടും ശ്രീലങ്കയുടെ തുണയ്ക്കെത്തിയത്.

നാലാം വിക്കറ്റില്‍ 100 റണ്‍സ് കൂട്ടി ചേര്‍ത്ത് മുന്നേറുകയായിരുന്ന റോസ് ടെയിലര്‍-നിക്കോളസ് കൂട്ടുകെട്ട് ന്യൂസിലാണ്ടിനെ സുരക്ഷിത തീരത്തേക്ക് നയിക്കുമെന്ന് തോന്നിയെങ്കിലും അകില ധനന്‍ജയ വില്ലനായി അവതരിക്കുകയായിരുന്നു. 70 റണ്‍സുമായി ബാറ്റ് ചെയ്യുന്ന റോസ് ടെയിലറിലാണ് ന്യൂസിലാണ്ടിന്റെ പ്രതീക്ഷ.

Previous articleയോവിച്ചിനെ ലോണിൽ അയക്കാനൊരുങ്ങി റയൽ മാഡ്രിഡ്
Next articleഹസാർഡിന് പകരക്കാരൻ ഇല്ലാ എന്ന് ലമ്പാർഡ്