ഹസാർഡിന് പകരക്കാരൻ ഇല്ലാ എന്ന് ലമ്പാർഡ്

ചെൽസിയി വിട്ട് റയൽ മാഡ്രിഡിലേക്ക് പോയ ഹസാർഡിന് പകരക്കാരനെ കണ്ടെത്താൻ ചെൽസിക്ക് ആവില്ല എന്ന് പരിശീലകൻ ലമ്പാർഡ്. ഹസാർഡിന്റെ വ്യക്തിഗത മികവിന് പകരം വെക്കാൻ ആരെയും കണ്ടെത്താൻ ചെൽസിക്ക് ആവില്ല എന്ന് ലമ്പാർഡ് പറഞ്ഞു. ഹസാർഡ് ചെൽസിയിൽ കഴിഞ്ഞ സീസണിൽ എത്ര മികച്ച കളിയാണ് കാഴ്ചവെച്ചത് എന്ന് എല്ലാവരും കണ്ടതാണ്. കഴിഞ്ഞ സീസൺ മാത്രമല്ല എല്ലാ സീസണിലും ഗംഭീര പ്രകടനം കാഴ്ചവെച്ച താരമാണ് ഹസാർഡ്. ലമ്പാർഡ് പറഞ്ഞു

ഹസാർഡ് പോകുന്നതോടെ കുറേ ഗോളുകളും അസിസ്റ്റുകളും ആണ് നഷ്ടമാകുന്നത്. ഹസാർഡിനൊപ്പം കളിച്ചതിനാൽ ആ താരത്തിന്റെ മികവ് അറിയാമെന്നും ലമ്പാർഡ് പറഞ്ഞു‌. എന്നാൽ ഹസാർഡിന്റെ അഭാവം ചെൽസി എന്ന ഒരു ടീമിന് മറികടക്കാൻ ആകും. ഒരുപാട് യുവതാരങ്ങൾ ടീമിൽ അതിനായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ദ്രോഗ്ബയും ടെറിയും ഒക്കെ വലിയ താരങ്ങൾ ആയിരുന്നു. അവർക്കൊക്കെ ശേഷവും ചെൽസി വലിയ ശക്തിയായി തന്നെ തുടർന്നില്ലേ എന്നും ലമ്പാർഡ് ചോദിക്കുന്നു.

Previous articleആദ്യ സെഷന്‍ പോലെ രണ്ടാം സെഷന് പിരിയുന്നതിന് മുമ്പ് വിക്കറ്റുകള്‍ നഷ്ടമായി ന്യൂസിലാണ്ട്, ധനന്‍ജയയ്ക്ക് അഞ്ച് വിക്കറ്റ്
Next articleമഴ ലോര്‍ഡ്സില്‍ ടോസ് വൈകും, ഗോള്‍ ടെസ്റ്റും വെളിച്ചക്കുറവ് മൂലം നിര്‍ത്തി വെച്ചു