25000 അന്താരാഷ്ട്ര റൺസ്!! കോഹ്ലി കിംഗ് തന്നെ

Newsroom

Picsart 23 02 19 12 55 42 847
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ താരം വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ 25000 റൺസ് എന്ന നാഴികകല്ല് പിന്നിട്ടു. 25000 റൺസ് നേടുന്ന ആറാമത്തെ ക്രിക്കറ്റ് താരം മാത്രമാണ് വിരാട് കോഹ്ലി. ഏറ്റവും വേഗത്തിൽ 25000 റൺസിൽ എത്തിയ താരമായും കോഹ്ലി ഇന്ന് മാറി. 549 ഇന്നിങ്സിൽ നിന്നാണ് കോഹ്ലി 25000 റൺസിൽ എത്തിയത്. 577 ഇമ്നിങ്സിൽ നിന്ന് 25000 റൺസിൽ എത്തിയ സച്ചിന്റെ റെക്കോർഡ് ആണ് കോഹ്ലി മറികടന്നത്.

കോഹ്ലി

ഇനി 34357 റൺസ് ഉള്ള സച്ചിന്റെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര റൺസ് എന്ന റെക്കോർഡ് മറികടക്കുക ആകും കോഹ്ലിയുടെ ലക്ഷ്യം. കോഹ്ലി ഏകദിനത്തിൽ 12809 റൺസും ടെസ്റ്റിൽ 8186 റൺസും ടി20യിൽ 4008 റൺസും എടുത്തിട്ടുണ്ട്‌.

Most Intl runs

34357 – Sachin Tendulkar
28016 – K Sangakkara
27483 – Ricky Ponting
25957 – M Jayawardene
25534 – Jacques Kallis
25000 – Virat Kohli*

Fastest to 25000 international runs (by innings):

549 – VIRAT KOHLI 🇮🇳
577 – Sachin Tendulkar🇮🇳
588 – Ricky Ponting🇦🇺
594 – Jacques Kallis🇿🇦
608 – Kumar Sangakkara