Champions League

വാൽക്കറിന് മൂന്ന് മത്സരങ്ങളിൽ വിലക്ക്

മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് യുവേഫ ഒരു ഫൗളിന്റെ പേരിൽ കൈൽ വാക്കറെ വിലക്കി. കഴിഞ്ഞ മാസം RB ലീപ്സിഗിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ കിട്ടിയ ചുവപ്പ് കാർഡിനാണ് ഈ പുതിയ സസ്പെൻഷൻ. സ്പോർട്ടിംഗ് ലിസ്ബണിനെതിരായ വരാനിരിക്കുന്ന പ്രീക്വാർട്ടർ മത്സരത്തിലെ രണ്ട് പാദങ്ങളും വാൽക്കറിന് നഷ്ടമാകും. സ്‌പോർട്ടിംഗിനെതിരായ മത്സരങ്ങൾക്ക് ഒപ്പം സിറ്റി ക്വാർട്ടർ ഫൈനലിൽ എത്തുക ആണെങ്കിൽ ആദ്യ പാദം വാൽക്കറിന് നഷ്ടമാകും..