Champions League

നെയ്മർ കളിക്കുമെന്ന പ്രതീക്ഷയുമായി ട്യുഹൽ

നിര്ണായമായ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ സൂപ്പർ താരം നെയ്മർ കളിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് പാരിസ് സെയിന്റ് ജർമ്മൻ മാനേജർ തോമസ് ട്യുഹൽ. പരിക്ക് മൂലം വിഷമിച്ച നെയ്മർ പരിശീലന സമയത്തു മികച്ച പ്രകടനം നടത്തിയാൽ ടീമിൽ എന്തായാലും ഉണ്ടാവും എന്നാണ് ട്യുഹൽ പറഞ്ഞത്.

ഡിസംബർ രണ്ടിന് ബോർഡക്സിനെതിരെ നടന്ന മത്സരത്തിനിടെ ആണ് സൂപ്പർ താരം നെയ്മർക്ക് പരിക്കേറ്റത്. പരിക്കിനെ തുടർന്ന് മത്സരം പൂർത്തിയാക്കാനാവാതെ കളം വിട്ട നെയ്മർ പക്ഷെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനായി ടീമിന്റെ കൂടെ ബെൽഗ്രെഡിൽ എത്തിയിട്ടുണ്ട്.

നിർണായക പോരാട്ടത്തിൽ റെഡ് സ്റ്റാർ ബെൽഗ്രെഡ് ആണ് പാരീസ് സെയിന്റ് ജർമ്മന്റെ എതിരാളികൾ. നിലവിൽ 8 പോയിന്റുമായി നപോളിക്ക് താഴെ ഗ്രൂപ്പിൽ രണ്ടാമതമാണ് പാരീസ് ടീം.