ഹാലാൻഡിന്റെ ഇരട്ട ഗോൾ ഫലമുണ്ടായില്ല, വിജയം നാപോളിക്ക് തന്നെ
ചാമ്പ്യൻസ് ലീഗിൽ നാപോളിക്ക് വിജയം. ഇന്ന് എവേ മത്സരത്തിൽ ഓസ്ട്രിയൻ ക്ലബായ സാൽസ്ബർഗിനെ ആണ് നാപോളിയെ തോൽപ്പിച്ചത്. ത്രില്ലർ പോരാട്ടത്തിൽ നാപോളിയെ വിറപ്പിക്കാൻ സാൽസ്ബർഗിനായിരുന്നു. രണ്ട് തവണ പിറകിൽ പോയിട്ടും സാൽസബ്ർഗ് ഇന്ന് തിരിച്ചടിച്ചിരുന്നു. പക്ഷെ എന്നിട്ടും 3-2ന്റെ വിജയം നാപോളി സ്വന്തമാക്കി.
നാപോളിക്ക് വേണ്ടി മാർട്ടെൻസ് ഇരട്ട ഗോൾ നേടി. മറുവശത്ത് യുവ സ്ട്രൈക്കർ ഹാലാൻഡും ഇരട്ട ഗോളുകൾ നേടി. ഹാലാൻഡിന്റെ ഇരട്ട ഗോളുകള് പക്ഷെ സാൽസ്ബർഗിന് ഒന്നും ഇന്ന് നൽകിയില്ല. ഹലാൻഡിന്റെ ഗോളുകളൊടേ മത്സരം 2-2 എന്നായിരുന്നു എങ്കിലും ഇൻസിനെയുടെ ഗോളിൽ നാപോളി വിജയം ഉറപ്പിച്ചു. വിജയത്തോടെ ഏഴു പോയന്റുമായി നാപോളി ഒന്നാമത് എത്തി.