Champions League

റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗിൽ ഇന്ന് നിർണായക പോര്

ചാമ്പ്യൻസ് ലീഗിൽ ഇന്ന് റയൽ മാഡ്രിഡ് ഉക്രൈൻ ക്ലബായ ശക്തറിനെ നേരിടും. ഇന്ന് വിജയിച്ചാൽ റയൽ മാഡ്രഡിന് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഉറപ്പിക്കാം. ഇപ്പോൾ മൂന്നാമതുള്ള ശക്തറിനേക്കാൾ മൂന്ന് പോയിന്റ് മുന്നിലാണ് റയൽ മാഡ്രിഡ് ഉള്ളത്. ഇന്ന് വിജയിച്ചാൽ അതുകൊണ്ട് തന്നെ പ്രീക്വാർട്ടർ ഉറപ്പിക്കാൻ റയലിനാകും. നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 3-2 എന്ന സ്കോറിന് റയലിനെ തോൽപ്പിക്കാൻ ശക്തറിനായിരുന്നു.

എന്നാൽ ചാമ്പ്യൻസ് ലീഗിലെ അവസാന രണ്ടു മത്സരങ്ങളും വിജയിച്ച സിദാന്റെ ടീം നോക്കൗട്ട് റൗണ്ടിൽ എത്താം എന്ന് പ്രതീക്ഷയിലാണ്. ഇന്ന് വിജയിച്ചില്ല എങ്കിൽ അവസാന മത്സരത്തിൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഗ്ലാഡ് ബാചിനെ ആകും റയൽ നേരിടേണ്ടി വരിക. അന്ന് റയൽ നിർബന്ധമായും വിജയിക്കേണ്ടിയും വരും. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇന്റർ മിലാൻ ഇന്ന് ഗ്ലാഡ് ബാചിനെയും നേരിടുന്നുണ്ട്. ഇന്ന് റയൽ നിരയിൽ റാമോസ്, വാല്വെർദെ, യോവിച്, ഹസാർഡ്, കാർവഹാൽ എനിവരൊന്നും പരിക്ക് കാരണം ഉണ്ടാകില്ല‌. ഇന്ന് രാത്രി 11.25നാണ് മത്സരം.