Champions League

മെസ്സിക്ക് വീണ്ടും വിശ്രമം നൽകാൻ തീരുമാനിച്ച് കോമാൻ

ബാഴ്സലോണ സൂപ്പർ താരം മെസ്സി ഇന്ന് ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിക്കില്ല. ഇന്ന് ഗ്രൂപ്പിലെ അഞ്ചാം മത്സരത്തിൽ ഫെറങ്ക്വാരോസിനെ നേരിടുന്ന ബാഴ്സലോണക്ക് ഒപ്പം മെസ്സി ഉണ്ടാകില്ല. മെസ്സിക്ക് വിശ്രമം നൽകാനുള്ള തീരുമാനം തന്റേതാണ് എന്ന് കോമാൻ പറഞ്ഞു. മെസ്സിക്ക് വിശ്രമം ആവശ്യമാണ്. ഈ സീസണിലെ ഫിക്സ്ചറുകൾ അത്ര പ്രയാസമാണ്. ഇനി മെസ്സിക്ക് വിശ്രമം നൽകാൻ അവസരം വന്നേക്കില്ല എന്നും കോമാൻ പറഞ്ഞു.

കഴിഞ്ഞ ആഴ്ച ഡൈനാമോ കീവിനെതിരെ മെസ്സി ഇല്ലാതെ ഇറങ്ങിയപ്പോൾ ബാഴ്സലോണ വലിയ വിജയം സ്വന്തമാക്കിയിരുന്നു. മെസ്സി ടീമിന് വളരെ പ്രധാനപ്പെട്ട താരമാണെന്ന് കോമാൻ പറഞ്ഞു. എല്ലാ സീസണിലും എല്ലാർക്കും മുപ്പത് ഗോളുകൾ നേടാൻ ആവില്ല എങ്കിലും മെസ്സിയുടെ പാസുകൾ ടീമിന്റെ വിധി നിർണയിക്കുന്നവയാണ്. കോമാസ് പറഞ്ഞു. ലാലിഗയിലെ അടുത്ത മത്സരം എന്തായാലും വിജയിക്കേണ്ട മത്സരമാണ്. അന്ന് മെസ്സി പൂർണ്ണ ഫിറ്റ്നെസിൽ ടീമിനൊപ്പം ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.