Champions League

കസിയസിന് ചരിത്ര വിജയം, റൊണാൾഡോയുടെ റെക്കോർഡിന് ഒപ്പം

സ്പാനിഷ് ഇതിഹാസ ഗോൾ കീപ്പർ ഇന്നലെ പോർട്ടോയ്ക്കായി വിജയിച്ചപ്പോൾ ചാമ്പ്യൻസ് ലീഗിൽ ഒരു റെക്കോർഡ് കൂടെ അദ്ദേഹം സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ വിജയിക്കുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡിലാണ് കസിയസ് ഇന്നലെ എത്തിയത്. കഴിഞ്ഞ മാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും 100 ചാമ്പ്യൻസ്ലീഗ് വിജയങ്ങളിൽ എത്തിയിരുന്നു. ഇന്നലെ ഗലറ്റസറെയെ തോൽപ്പിച്ചതോടെ റൊണാൾഡോയുടെ 100 വിജയങ്ങൾക്ക് ഒപ്പം കസിയസും എത്തി.

ഈ സീസണിൽ തന്നെ ഇരുപത് ചാമ്പ്യൻസ് ലീഗ് സീസണുകളിൽ കളിച്ച ആദ്യ താരം എന്ന റെക്കോർഡും കസിയസ് കുറിച്ചിരുന്നു. വേറെ ഒരു താരവും ഇതുവരെ ഇരുപത് ചാമ്പ്യൻസ് ലീഗ് സീസണുകളിൽ കളിച്ചിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റയാൻ ഗിഗ്സിന്റെ റെക്കോർഡായിരുന്നു കസിയസ് മറികടന്നത്. ഗിഗ്സ് 19 സീസണുകളിൽ ചാമ്പ്യൻസ് ലീഗ് കളിച്ചിരുന്നു. റയൽ മാഡ്രിഡിൽ ആയിരുന്നു കസിയസ് തന്റെ ചാമ്പ്യൻസ് ലീഗ് കരിയറിൽ കൂടുതൽ സമയവും കളിച്ചത്.