Champions League

ബെയ്ല് ആവശ്യപ്പെട്ടത് കൊണ്ടാണ് ടീമിൽ നിന്ന് പുറത്താക്കിയത് എന്ന് സിദാൻ

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റിയെ നേരിടുന്ന റയൽ മാഡ്രിഡ് ടീമിൽ ഗരെത് ബെയ്ല് ഉണ്ടാവില്ല എന്ന് റയൽ മാഡ്രിഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബെയ്ലിനെ ടീമിൽ ഉൾപ്പെടുത്താത്തത് ബെയ്ല് തന്നെ ആവശ്യപ്പെട്ടത് കൊണ്ടാണ് എന്ന് പരിശീലകൻ സിദാൻ പറഞ്ഞു. ബെയ്ലിനെ താൻ ബഹുമാനിക്കുന്നു. ബെയ്ലുമായി യാതൊരു പ്രശ്നവും ഇല്ലായെന്നും സിദാൻ പറഞ്ഞു.

റയൽ മാഡ്രിഡ് ടീമിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ഡ്രസിംഗ് റൂമിനു പുറത്ത് ക്ലബ് എത്തിക്കില്ല എന്നും സിദാൻ പറഞ്ഞു. മാഞ്ചസ്റ്ററിലേക്ക് വന്ന ടീമിൽ ബെയ്ല് ഉൾപ്പെട്ടിട്ടില്ല. ബെയ്ല് മാത്രമല്ല ഹാമസ് റോഡ്രിഗസും സ്ക്വാഡിൽ ഇല്ല. റോഡ്രിഗസും സ്വയം ആവശ്യപ്പെട്ടത് കൊണ്ടാണ് സ്ക്വാഡിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത്. മാഡ്രിഡിൽ നടന്ന ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റി റയലിനെ തോൽപ്പിച്ചതിനാൽ ഇന്ന് റയലിന് ജീവന്മരണ പോരാട്ടമാണ്.