Celestial TrophyCricketFeatured

സെലസ്റ്റിയൽ ട്രോഫി: സോബേഴ്സ് സി.സി.ക്കെതിരെ ട്രൈഡന്റ് സി.എയ്ക്ക് 49 റൺസിന്റെ ഉജ്ജ്വല വിജയം

Tridentcc

സെലസ്റ്റിയൽ ട്രോഫി ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ സോബേഴ്സ് സി.സി.ക്കെതിരെ ട്രൈഡന്റ് സി.എയ്ക്ക് 49 റൺസിന്റെ ഉജ്ജ്വല വിജയം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ട്രൈഡന്റ് സി.എ നിശ്ചിത 28 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി.


46 പന്തിൽ 53 റൺസെടുത്ത പി.എസ്. നവനീതും, 39 പന്തിൽ 44 റൺസ് നേടിയ മാസ്റ്റിൻ മാത്യുവും ചേർന്നാണ് ട്രൈഡന്റിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. സോബേഴ്സ് സി.സി.ക്ക് വേണ്ടി എം.ജി. അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി.


മറുപടി ബാറ്റിങ്ങിനിറങ്ങിയ സോബേഴ്സ് സി.സി 22.3 ഓവറിൽ 149 റൺസിന് എല്ലാവരും പുറത്തായി. 38 പന്തിൽ 57 റൺസെടുത്ത സബിൻ രാജ് മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും മറ്റ് ബാറ്റിംഗ് നിരയ്ക്ക് തിളങ്ങാനായില്ല. ട്രൈഡന്റിനായി 21 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ അശ്വിൻ ആനന്ദും, 28 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ കിരൺ സാഗറും ചേർന്നാണ് സോബേഴ്സിന്റെ ഇന്നിംഗ്സ് തകർത്തത്.

Tridentpotm


മികച്ച പ്രകടനം കാഴ്ചവെച്ച അശ്വിൻ ആനന്ദിനെ Man of the Match ആയി തിരഞ്ഞെടുത്തു.