BadmintonFeatured

ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനൽസിന് യോഗ്യത നേടി പി.വി. സിന്ധു; 5 വർഷത്തിന് ശേഷമുള്ള തകർപ്പൻ തിരിച്ചുവരവ്

Resizedimage 2026 11 04 17 46 05 6568[1]

ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസ താരം പി.വി. സിന്ധു ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനൽസിന് (BWF World Tour Finals) ഔദ്യോഗികമായി യോഗ്യത നേടി. സീസണിന്റെ അവസാനത്തിൽ നടക്കുന്ന എലൈറ്റ് ടൂർണമെന്റിലേക്ക് സിന്ധു യോഗ്യത നേടിയ കാര്യം ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ സ്ഥിരീകരിച്ചു.

31-കാരിയായ സിന്ധുവിന്റെ കരിയറിലെ 6-ാം വേൾഡ് ടൂർ ഫൈനൽസ് പ്രവേശനം കൂടിയാണിത്. 2021 ന് ശേഷം ആദ്യമായാണ് താരം ടൂർണമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2022-ൽ യോഗ്യത സ്വന്തമാക്കിയിരുന്നെങ്കിലും പരിക്കിനെ തുടർന്ന് അവസാന നിമിഷം പിന്മാറേണ്ടി വന്നിരുന്നു.

2018-ൽ ഈ അഭിമാനകരമായ കിരീടം നേടി ചരിത്രം കുറിച്ച ആദ്യ ഇന്ത്യൻ താരമാണ് പി.വി. സിന്ധു. തുടർച്ചയായ മികച്ച പ്രകടനങ്ങളിലൂടെ റാങ്കിംഗിൽ മുന്നേറിയാണ് ലോകത്തെ മികച്ച 8 താരങ്ങൾ മാത്രം മാറ്റുരയ്ക്കുന്ന വേൾഡ് ടൂർ ഫൈനൽസിലേക്ക് സിന്ധു വീണ്ടും ടിക്കറ്റുറപ്പിച്ചത്.