BadmintonFeatured

ഡെന്മാര്‍ക്ക് താരത്തെ കീഴടക്കി അജയ് ജയറാം ചൈനീസ് തായ്പേയ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍

നേരിട്ടുള്ള ഗെയിമുകളില്‍ ഡെന്മാര്‍ക്കിന്റെ കിം ബ്രൂണിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ അജയ് ജയറാം ചൈനീസ് തായ്പേയ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍. 37 മിനുട്ട് മാത്രം നീണ്ട നിന്ന മത്സരത്തില്‍ 21-10, 22-20 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ ജയം. ആദ്യ ഗെയിം അനായാസം ജയിച്ചുവെങ്കിലും ഡാനിഷ് താരത്തിന്റെ ശക്തമായ ചെറുത്ത് നില്പിനെ അതിജീവിച്ചാണ് അജയ് ജയറാമിന്റെ വിജയം.

ടൂര്‍ണ്ണമെന്റിലെ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ താരമാണ് അജയ്. സൗരഭ് വര്‍മ്മ തന്റെ രണ്ടാം റൗണ്ട് മത്സരത്തില്‍ ജപ്പാന്‍ താരത്തോട് പൊരുതി കീഴടങ്ങിയിരുന്നു.