ആക്സെൽ തുവെൻസെബെക്കും യുണൈറ്റഡിൽ പുതിയ കരാർ

ഇന്ന് ആന്ദ്രേയസ് പെര്യേരയുടെ കരാർ പുതുക്കിയതിനു പുറമെ യുവ ഇംഗ്ലീഷ് ഡിഫൻഡർ അക്സെൽ തുവാൻസെബെയുടെയും കരാർ പുതുക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ആന്ദ്രേയസ് പെര്യേരയുടെ കരാർ പുതുക്കിയ വിവരം പുറത്തുവിട്ടതിനു പിന്നാലെയാണ് അക്സെലിന്റെയും കരാർ പുതുക്കിയ വാർത്ത യുണൈറ്റഡ് പുറത്തുവിട്ടത്. മൂന്നു വർഷത്തെ കരാറിൽ ഒപ്പിച്ച അക്സെൽ 2022 വരെ ക്ലബിൽ തുടരും. ഒരു വർഷത്തേക്ക് കൂടെ കരാർ പുതുക്കാനുള്ള ഉപാധിയും യുണൈറ്റഡിന്റെ പുതിയ കരാറിൽ ഉണ്ട്.

https://twitter.com/ManUtd/status/1147107292351029248?s=19

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അക്കാദമി താരമായ ആക്സെൽ 2017ൽ ആണ് യുണൈറ്റഡിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് കഴിഞ്ഞ വർഷം ആസ്റ്റൻ വില്ലയിൽ ലോണടിസ്ഥാനത്തിൽ കളിക്കാൻ പോയ ആക്സെൽ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്ത്. ആസ്റ്റൻ വില്ലയെ പ്രീമിയർ ലീഗിൽ തിരിച്ചെത്തിക്കുന്നതിൽ നിർണായക പങ്കായിരുന്നു ആക്സെൽ വഹിച്ചത്.

യുവ ബ്രസീലിയൻ താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ മധ്യനിര താരം ആന്ദ്രേയസ് പെര്യേരക്ക് ഓൾഡ് ട്രാഫോഡിൽ പുതിയ കരാർ. താരം കരാർ പുതുക്കിയ വിവരം ഇന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ഒഫിഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും വെബ്‌സൈറ്റ് വഴിയും പുറത്തുവിട്ടത്. പുതിയ കരാർ പ്രകാരം പെര്യേരക്ക് 2023 ജൂൺ വരെ ഓൾഡ് ട്രാഫോഡിൽ തുടരാൻ കഴിയും. യുവതാരം റാഷ്‌ഫോർഡിന്റെയും കരാർ കഴിഞ്ഞ ദിവസം യുണൈറ്റഡ് പുതുക്കിയിരുന്നു.

നാല് വർഷത്തെ കരാറിൽ ആണ് പെര്യേര ഒപ്പിട്ടിരിക്കുന്നത്, വേണ്ടി വന്നാൽ ഒരു വര്ഷം കൂടെ കരാർ പുതുക്കാനുള്ള സാധ്യതയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 23 വയസുകാരനായ പെര്യേര 2011-12 സീസണിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. അക്കാദമി താരമായ പെര്യേര ഇതുവരെ ഫസ്റ്റ് ടീമിനായി 35 മത്സരങ്ങളിൽ കുപ്പായം അണിഞ്ഞിട്ടുണ്ട്.

ബെൽജിയത്തിൽ ജനിച്ച പെര്യേര ബ്രസീലിനു വേണ്ടിയാണു കളിക്കുന്നത്. മുൻ ബ്രസീലിയൻ താരമായ മാർക്കോസ് പെര്യേരയുടെ മകനായ ആന്ദ്രേയസ് പെര്യേര കഴിഞ്ഞ വര്ഷം ബ്രസീലിനു വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു.

കഴിഞ്ഞ വർഷമാണ് പെര്യേര മാഞ്ചസ്റ്റർ യുണൈറ്റഡ് ഫസ്റ്റ് ടീമിൽ സ്ഥിരാംഗമാവുന്നത്, അതിനു മുൻപ് വലൻസിയയിലും ഗ്രാനഡയാലും ഓരോ വര്ഷം ലോൺ അടിസ്ഥാനത്തിൽ പെര്യേര കളിച്ചിരുന്നു. സൗതാംപ്ടന് എതിരെയുള്ള ബോക്സിനു പുറത്തുവെച്ചു നേടിയ പെര്യേരയുടെ ഗോൾ കഴിഞ്ഞ വർഷത്തെ മികച്ച ഗോളായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ തിരഞ്ഞെടുത്തിരുന്നു.

സ്പിന്നിനെതിരെ ധോണി പതറുന്നു, 2016നുശേഷം ഏറ്റവും മോശം സ്‌ട്രൈക് റേറ്റ് ധോണിക്ക്

ലോകകപ്പിൽ ബാറ്റിങ്ങിലെ തന്റെ മെല്ലെപോക്കിന്‌ ധോണി ധാരാളം പഴി കേട്ടുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ 2016 മുതൽ സ്പിൻ ബൗളർമാർക്കെതിരെ സ്‌ട്രൈക് റേറ്റ് ഏറ്റവും കുറവുള്ള ബാറ്റ്‌സ്മാന്മാരുടെ പട്ടികയിൽ ഒന്നാമത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ.

2016നു ശേഷം സ്പിന്നർമാക്കെതിരെ 500 പന്തുകൾ എങ്കിലും നേരിട്ടിട്ടുള്ള ബാറ്സ്മാന്മാരിൽ ഏറ്റവും മോശം സ്‌ട്രൈക് റേറ്റ് ഉള്ള താരമെന്ന നാണക്കേടാണ് ധോണിയുടെ പേരിൽ ആയിരിക്കുന്നത്. 61.58 മാത്രമാണ് ധോണിയുടെ സ്പിൻ ബൗളർമാർക്കെതിരെയുള്ള സ്‌ട്രൈക് റേറ്റ്.

സിംബാബ്‌വെയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ പിജെ മൂർ ആണ് രണ്ടാമതുള്ളത്. 62.8 ആണ് മൂറിന്റെ സ്‌ട്രൈക്ക് റേറ്റ്. അഫ്ഗാനിസ്താന്റെ ഹഷ്‌മത്തുള്ള ശഹീദി 64.29 എന്ന സ്‌ട്രൈക് റേറ്റുമായി മൂന്നാമതാണ്. അയര്ലന്റിറ്റിനെ ഗാരി വിൽസൻ നാലാമതും ഓസീസിന്റെ ട്രവിസ് ഹെഡ് അഞ്ചാമതും ആണ് പട്ടികയിൽ

പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ജഗിയെൽക്ക വീണ്ടും ഷെഫീൽഡ് യുണൈറ്റഡിൽ

എവർട്ടനു വേണ്ടി കളിയ്ക്കാൻ ടീം വിട്ടു കൃത്യം പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഷെഫീൽഡ് യുണൈറ്റഡിൽ തിരിച്ചെത്തി പ്രതിരോധ നിര താരം ഫിൽ ജഗിയെൽക്ക. കഴിഞ്ഞ മാസം എവർട്ടൻ വിടുമെന്ന് പ്രഖ്യാപിച്ചിരുന്ന ജഗിയെൽക്ക ഇന്നലെയാണ് ഫ്രീ ട്രാൻസ്ഫറിൽ തന്റെ കുട്ടിക്കാലത്തെ ക്ലബ് ആയിരുന്ന ഷെഫീൽഡ് യുണൈറ്റഡിൽ തിരിച്ചെത്തിയത്.

തന്റെ പതിനഞ്ചാം വയസിൽ ഷെഫീൽഡിൽ ചേർന്ന ജഗിയെൽക്ക ക്ലബിന് വേണ്ടി 287ഓളം മത്സരങ്ങൾ കളിച്ച ശേഷം 2007ൽ ആണ് എവർട്ടനിൽ എത്തിയത്. തുടർന്നിങ്ങോട്ട് 12 വർഷത്തോളം എവർട്ടനിൽ കളിച്ച ജഗിയെൽക്ക 387 മത്സരങ്ങളിൽ എവർട്ടൻ കുപ്പായമണിഞ്ഞു. 36കാരനായ ജഗിയെൽക്കയെ കരാർ കഴിഞ്ഞതിനെ തുടർന്ന് എവർട്ടൻ റിലീസ് ചെയ്യുകയായിരുന്നു.

2007ൽ പ്രീമിയർ ലീഗിൽ നിന്നും തരംതാഴ്ത്തപ്പെട്ടതിനു ശേഷം ആദ്യമായാണ് ഷെഫീൽഡ് യുണൈറ്റഡ് പ്രീമിയർ ലീഗ് കളിയ്ക്കാൻ യോഗ്യത നേടിയിരിക്കുന്നത്. 2007ൽ ഷെഫീൽഡിൽ ജഗിയെൽക്ക കളിച്ചതിനു ശേഷം ആദ്യമായി വീണ്ടും പ്രീമിയർ ലീഗിൽ കളിയ്ക്കാൻ ഷെഫീൽഡ് യുണൈറ്റഡിന്റെ കൂടെ ഇനി ജഗിയെൽക്കയും ഉണ്ടാവും.

2007നു ശേഷം വീണ്ടുമൊരു ക്ലാസ്സിക് പോരാട്ടം, അന്ന് കളിച്ചവരിൽ ബാക്കിയായത് രണ്ടേ രണ്ടു പേർ

പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമായിരുന്നു അർജന്റീനയും ബ്രസീലും തമ്മിൽ ഒരു കോപ്പ അമേരിക്ക മത്സരത്തിൽ പരസ്പരം ഇന്ന് ഏറ്റുമുട്ടിയത്. 2007 കോപ്പ അമേരിക്ക ഫൈനലിൽ ആയിരുന്നു ഇതിനു മുൻപ് ഇരു രാജ്യങ്ങളും തമ്മിൽ കോപ്പയിൽ മത്സരിച്ചത്. അർജന്റീനക്ക് വേണ്ടി റിക്വൽമെ നിറഞ്ഞാടിയ ടൂർണമെന്റിൽ പക്ഷെ ബ്രസീലിനായിരുന്നു വിജയം. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കായിരുന്നു കാനറികൾ അന്ന് അർജന്റീനയെ തോൽപ്പിച്ചു കപ്പുയർത്തിയത്.

12 വർഷങ്ങൾക്ക് ശേഷം 2019 കോപ്പയിലെ സെമി ഫൈനലിലും വിജയം ബ്രസീലിനൊപ്പം നിന്നപ്പോൾ, അന്ന് ഫൈനൽ കളിച്ചവരിൽ നിന്നും ഇപ്പോഴും ടീമിൽ ഉള്ളത് രണ്ടേ രണ്ടു പേര് മാത്രമാണ്. ബ്രസീലിൽ ഡാനി ആൽവസും അർജന്റീനയിൽ ലയണൽ മെസ്സിയും.

മെസ്സിയുടെയും ഡാനി ആൽവസിന്റെയും ആദ്യത്തെ കോപ്പ അമേരിക്ക ആയിരുന്നു 2007ലേത്. 2007 ഫൈനലിൽ ഒരു ഗോൾ നേടി തിളങ്ങിയ ആൽവസ് ഇന്നത്തെ സെമിയിലും മികച്ച പ്രകടനം പുറത്തെടുത്തു. ബ്രസീലിന്റെ ആദ്യ ഗോൾ ഒരുക്കിയത് ആല്വസ് ആയിരുന്നു. കഴിഞ്ഞ തവണ പോലെ മെസ്സിക്ക് ഈ മത്സരത്തിലും തിളങ്ങാനായില്ല.

2020ൽ ആണ് അടുത്ത കോപ്പ അമേരിക്ക നടക്കുന്നത്. വീണ്ടുമൊരു ബ്രസീൽ – അർജന്റീന പോരാട്ടം വരികയാണെങ്കിൽ 36കാരനായ ആൽവസും 32 വയസ് പ്രായമുള്ള മെസ്സിയും കളിക്കുമോ എന്ന് കണ്ടറിയാം.

സുവാരസിന്റെ ഗോൾ ലൈൻ സേവിനും ഘാനയുടെ കണ്ണീരിനും ഇന്ന് ഒൻപത് വയസ്

ലൂയിസ് സുവാരസ് ഒരേ സമയം ഉറുഗ്വേയുടെ ദേശീയ ഹീറോയും ഫുട്ബാൾ ലോകത്ത് വില്ലനാവുകയും ചെയ്ത നിമിഷത്തിനു ഇന്ന് ഒൻപത് വയസ് തികയുന്നു. 2010 ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മത്സരത്തിന്റെ ഘാനയുടെ ഡൊമിനികിന്റെ ഗോളെന്നുറച്ച ഒരു ഹെഡർ ഗോൾ ലൈനിൽ കൈ കൊണ്ട് തടുത്തിട്ടത് ഇന്നേക്ക് ഒൻപത് വര്ഷം മുൻപായിരുന്നു.

2010 ലോകകപ്പിലെ കറുത്ത കുതിരകളായി മുന്നേറിയ ആഫ്രിക്കൻ കരുത്തരായ ഘാന ക്വാർട്ടർ ഫൈനലിൽ ഉറുഗ്വേയെ നേരിടുന്നു. ഉറുഗ്വേയെ ഞെട്ടിച്ചു കൊണ്ട് 45ആം മിനിറ്റിൽ സുല്ലേ മുണ്ടറിയിലൂടെ ഘാന ലീഡ് എടുക്കുന്നു. എന്നാൽ 55ആം മിനിട്ടിൽ മികച്ച ഒരു ഫ്രീകിക്കിൽ ഫോർലാനിലൂടെ ഉറുഗ്വേ സമനില പിടിച്ചു.

https://www.youtube.com/watch?v=tDpx9GGH79I

മത്സരം നിശ്ചിത സമയവും കടന്നു എക്സ്ട്രാ ടൈമിലേക്ക് നീങ്ങി, ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടുന്നു, എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം, 120ആം മിനിറ്റിൽ ഉറുഗ്വേ ബോക്സിനു തൊട്ടു പുറത്തു വെച്ച് ഘാനക്ക് ഫ്രീകിക്ക് ലഭിക്കുന്നു. ഫ്രീകിക്ക് എടുക്കുന്നത് നാലാം നമ്പർ താരം ജോണ് പൈന്റ്‌സിൽ, പന്ത് ഉറുഗ്വേ പോസ്റ്റിനു മുന്നിൽ, സ്റ്റീഫൻ അപ്പിയയുടെ ഒരു ഇടം കാലൻ ഷോട്ട് ഗോൾ ലൈനിൽ വെച്ച് ഉറുഗ്വേ പ്രാതിരോധത്തിൽ തട്ടി മടങ്ങുന്നു, പന്ത് ഉയർന്നു പൊങ്ങി, ഡൊമിനിക് അഡിയിയഹിന്റെ ഗോളെന്നുറച്ച ഒരു ഹെഡർ.

“സേവ്ഡ്”

ഗോളായി മാറേണ്ടിയിരുന്ന ആ ഹെഡർ ഗോൾ ലൈനിൽ ഉണ്ടായിരുന്ന ലൂയിസ് സുവാരസ് കൈ കൊണ്ട് തടുത്തിട്ടിരിക്കുന്നു. ഘാനയുടെ കളിക്കാർ അപ്പീൽ ചെയ്തു, റഫറി പെനാൽറ്റി അനുവദിക്കുകയും സുവാരസിന് റെഡ് കാർഡ് നൽകുകയും ചെയ്‌തു.

121ആം മിനിറ്റ് അസമാവോ ഗ്യാൻ പെനാൽറ്റി എടുക്കുന്നു, ഘാന ലോകകപ്പ് ചരിത്രത്തൽ ആദ്യമായി സെമിയിൽ എത്തുന്ന ആഫ്രിക്കൻ രാജ്യമാവാൻ പോകുന്നു. പക്ഷെ ഗ്യാനു പെനാൽറ്റി പിഴച്ചു, പന്ത് ഗോൾ പോസ്റ്റിനു മുകളിലൂടെ പുറത്തേക്ക്. ടച് ലൈന് പുറത്തു വെച്ച് സുവാരസിന്റെ ആഘോഷം നടക്കുന്നു.

പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ചു ഉറുഗ്വേ സെമിയിലേക്ക്. സുവാരസ് പന്ത് ഗോൾ ലൈനിൽ വെച്ച് തടുത്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തി. സുവാരസ് ഉറുഗ്വേയയുടെ ദേശീയ ഹീറോ ആയപ്പോൾ കണ്ണീരോടെ ഘാന ലോകകപ്പിൽ നിന്നും മടങ്ങി.

ഗാംഗുലിയെ മറികടന്നു, സംഗക്കാരയുടെ ചരിത്ര നേട്ടത്തിനൊപ്പമെത്തി രോഹിത് ശർമ്മ

ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡിനൊപ്പമെത്തി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ബംഗ്ലാദേശിനെതിരെയുള്ള സെഞ്ച്വറിയോടെ മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുടെ പേരിലുള്ള ഒരു ലോകകപ്പിൽ നാല് സെഞ്ച്വറികൾ എന്ന റെക്കോർഡിന് ഒപ്പമെത്താൻ രോഹിതിനായി. 2015 ലോകകപ്പിൽ ആയിരുന്നു സംഗക്കാര 4 സെഞ്ച്വറികൾ തികച്ചത്.

ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ ഈ ലോകകപ്പിലെ തന്റെ നാലാം സെഞ്ച്വറി സ്വന്തമാക്കിയ രോഹിത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെയും മുൻ ഓസീസ് താരം മാർക് വോയുടെയും പേരിൽ ഉള്ള 3 സെഞ്ച്വറികൾ എന്ന റെക്കോർഡാണ് മറികടന്നത്. 2003 ലോകകപ്പിൽ ആയിരുന്നു സൗരവ് ഗാംഗുലി 3 സെഞ്ച്വറികൾ കുറിച്ചത്. 1999 ലോകകപ്പിൽ ആയിരുന്നു മാർക്ക് വോയുടെ പ്രകടനം.

ഈ ലോകകപ്പിൽ മിന്നും ഫോമിലുള്ള രോഹിത് ശർമ്മ ഓസ്‌ട്രേലിയ, പാകിസ്ഥാൻ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്ക് എതിരെയും സെഞ്ച്വറി നേടിയിരുന്നു. ബംഗ്ലാദേശിന് എതിരെ 104 റൺസ് നേടി പുറത്തായ രോഹിത് ലോകകപ്പിൽ ഇതുവരെ 544 റൺസ് നേടി ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

517 ദിവസങ്ങൾക്ക് ശേഷം പുതിയൊരു കളിക്കാരനെ ടീമിൽ എത്തിച്ച് സ്പർസ്‌

അവസാനം ടോട്ടൻഹാം ഹോട്സ്പർ ഒരു പുതിയ കളിക്കാരനെ ടീമിൽ എത്തിച്ചു, അതും 517 ദിവസങ്ങൾക്ക് ശേഷം. ലീഡ്സ് യുണൈറ്റഡിൽ നിന്നും യുവതാരം ജാക് ക്ലാർക്കിനെ ആണ് ലണ്ടൻ ക്ലബ് സ്വന്തമാക്കിയിരിക്കുന്നത്. 18 വയസുകാരനായ ക്ലാർക് നാല് വർഷത്തെ കരാറിൽ ആണ് സ്പര്സിൽ എത്തിയിരിക്കുന്നത്. എന്നാൽ ഈ വരുന്ന സീസണിൽ ക്ലാർക്ക് ടോട്ടൻഹാമിൽ കളിക്കില്ല, പകരം ഒരു വര്ഷം കൂടെ ലോൺ അടിസ്ഥാനത്തിൽ ലീഡ്സ് യുണൈറ്റഡിന് വേണ്ടി തന്നെയായിരിക്കും ക്ലാർക്ക് കളിക്കുക.

2018 ജനുവരി 31നു ആണ് സ്പർസ്‌ ഇതിനുമുന്പൊരു കളിക്കാരനെ ടീമിൽ എത്തിച്ചത്. പിഎസ്ജിയിൽ നിന്നും ബ്രസീലിയൻ താരം ലൂക്കാസ് മോറയെ ടീമിൽ എത്തിച്ചതിനു ശേഷം ഒരു കളിക്കാരനെ പോലും സ്പർസ്‌ സ്വന്തമാക്കിയിരുന്നില്ല.

കഴിഞ്ഞ വര്ഷം ചാമ്പ്യൻഷിപ്പിൽ ലീഡ്സ് യുണൈറ്റഡിന് വേണ്ടി 25 മത്സരങ്ങളിൽ കളിച്ച വിങ്ങറായ ജാക് ക്ലാർക്ക് 2 ഗോളുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ലീഡ്സ് യുണൈറ്റഡിന്റെ മികച്ച യുവതാരത്തിനുള്ള അവാർഡും സ്വന്തമാക്കിയത് ജാക് ക്ലാർക്ക് ആയിരുന്നു.

പെനാൽറ്റി ഷൂട്ടൗട്ടുകളുടെ ക്വാർട്ടർ ഫൈനൽ, മികച്ച റെക്കോർഡ് നിലനിർത്തി ചിലിയും

കോപ്പ അമേരിക്കയിൽ സെമി ഫൈനൽ ലൈനപ്പുകൾ ആയപ്പോൾ ആദ്യ സെമിയിൽ ക്ലാസ്സിക് പോരാട്ടത്തിൽ ബ്രസീലും അർജന്റീനയും പോരാടുമ്പോൾ രണ്ടാം സെമിയിൽ പെറു ചിലിയെ ആണ് നേരിടുക. ഫൈനലിലെ നാല് പോരാട്ടങ്ങളിൽ ഒന്നിൽ മാത്രമാണ് നിശ്ചിത സമയത്ത് മത്സരഫലം നിർണയിച്ചത്. ബാക്കി മൂന്നു മത്സരങ്ങളും പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. അർജന്റീന വെനസ്‌വേലയെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചപ്പോൾ ഈ മത്സരത്തിൽ മാത്രമാണ് ആകെ ഗോൾ പിറന്നതും. മറ്റു മൂന്നു മല്സരങ്ങളും ഗോൾ രഹിതമായാണ് അവസാനിച്ചത്.

ആദ്യ മത്സരത്തിൽ ബ്രസീൽ പരാഗ്വേയെ ഷൂട്ടൗട്ടിൽ മറികടന്നപ്പോൾ രണ്ടാം മത്സരത്തിൽ അർജന്റീന വെനസ്‌വേലയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. മൂന്നാം മത്സരത്തിൽ ചിലി കൊളംബിയയെയും നാലാം ക്വാർട്ടർ ഫൈനലിൽ പെറു ഉറുഗ്വേയെയും പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നു.

ഇതിനിടയിൽ പെനാൽറ്റി ഷൂട്ടൗട്ടിലെ മികച്ച റെക്കോർഡും ചിലി നിലനിർത്തി, കോപ്പ അമേരിക്കയിലെ തുടർച്ചയായ മൂന്നാം പെനാൽറ്റി ഷൂട്ടൗട്ടും ചിലി വിജയിച്ചു. കോപ്പ അമേരിക്കയിലെ ചിലിയുടെ നാലാമത്തെ ഷൂട്ടൗട്ട് ആയിരുന്നു കൊളംബിയക്കെതിരെ ഉള്ളത്. 1999ൽ ഉറുഗ്വേക്കെതിരെ മാത്രമാണ് ചിലി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടത്. തുടർന്ന് 2015ലും 2016ലും നടന്ന ഷൂട്ടൗട്ടുകളിൽ അർജന്റീയനെയും ചിലി പരാജയപ്പെടുത്തിയിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കാൻ വേതനത്തിൽ കുറവ് വരുത്തി മാറ്റ

കഴിഞ്ഞ ദിവസമാണ് സ്പാനിഷ് താരം ഹുവാൻ മാറ്റ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി തന്റെ കരാർ പുതുക്കിയത്. ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പ്രകാരം രണ്ടു വർഷത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ ലഭിക്കാൻ വേണ്ടി മാറ്റ തന്റെ വേതനത്തിൽ കുറവ് വരുത്താൻ തയ്യാറായി എന്നതാണ്.

2014 ജനുവരിയിൽ ചെൽസിയിൽ നിന്നുമാണ് ഹുവാൻ മാറ്റ 37 മില്യൻ തുകക്ക് അഞ്ചു വർഷത്തെ കരാറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. ഏകദേശം 180,000 പൗണ്ട് തുകയായിരുന്നു മാറ്റയുടെ ഒരാഴ്ചയിലെ വേതനം. അതിൽ നിന്നും ഏകദേശം 45,000 തുക കുറച്ചു 135,000 പൗണ്ട് തുകയാണ് പുതിയ കരാർ പ്രകാരം മാറ്റക്ക് വേതനമായി ലഭിക്കുക. നിലവിലെ കരാർ പ്രകാരം മാറ്റ 2021 വരെ ഓൾഡ് ട്രാഫോഡിൽ തുടരും.

2014 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന താരമായിരുന്ന മാറ്റ ഇതുവരെ യൂണിറ്റഡിനായി 218 മത്സരങ്ങളിൽ ബൂട്ട് കെട്ടുകയും 45 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു സീസണുകളിൽ ടീമിൽ അവസരം കുറഞ്ഞു വന്നു മാറ്റ ടീം വിടുമെന്ന വാർത്തകൾ വന്നതിനിടക്കാണ് പുതിയ കരാറിൽ ഒപ്പിട്ടിരിക്കുന്നത്.

സീ ബംഗ്ലാ ഫുട്ബാൾ ലീഗ്: ഈസ്റ്റ് ബംഗാൾ – മോഹൻബഗാൻ ഫൈനൽ ഉപേക്ഷിച്ചു

സീ ബംഗ്ലാ ഫുട്ബാൾ ലീഗിന്റെ ഫൈനലിൽ നടന്ന കൊൽക്കത്ത ഡെർബി പോരാട്ടം കാണികൾ അക്രമാസക്തരായതോടെ ഉപേക്ഷിച്ചു. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനെതിരെ മുന്നിട്ട് നിൽക്കുമ്പോൾ കാണികൾ ഗ്രൗണ്ടിലേക്ക് കല്ലുകളും കുപ്പികളും മറ്റും എറിഞ്ഞതോടെ ഒഫിഷ്യൽസ് ആദ്യം മത്സരം നിർത്തി വെക്കുകയും തുടർന്ന് ഉപേക്ഷിക്കുകയുമായിരുന്നു.

ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് പെനാൽറ്റിയിലൂടെ ഈസ്റ്റ് ബംഗാൾ ലീഡ് എടുത്തു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കൗശിക് സാന്ദ്രയുടെ ഗോളിലൂടെ ബഗാൻ സമനില പിടിച്ചു. തുടർന്ന് 52 ആം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പർ നടത്തിയ ഫൗളിന് റഫറി പെനാൽറ്റി വിധിച്ചതോടെയാണ് കാണികൾ അക്രമാസക്തരാവാൻ തുടങ്ങിയത്. പെനാൽറ്റി ഗോളാക്കി ബഗാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മത്സരത്തിൽ മുന്നിൽ എത്തുകയും ചെയ്തിരുന്നു.

പിന്നീട് കാണികൾ ഗ്രൗണ്ടിലേക്ക് കല്ലുകളും മറ്റും എറിഞ്ഞതോടെ മത്സരം ഉപേക്ഷിക്കുകയും ചെയ്തു.

ലോകകപ്പിൽ റെക്കോർഡ് പാർട്ട്ണർഷിപ്പുമായി വിൻഡീസ് താരങ്ങൾ

ഇന്നലെ നടന്ന വിൻഡീസ് – ന്യൂസിലാൻഡ് പോരാട്ടത്തിൽ കരീബിയൻ പട പൊരുതി കീഴടങ്ങിയിരുന്നു. അവസാന വിക്കറ്റ് വരെ പൊരുതിയ വിൻഡീസ് താരങ്ങൾ 5 റൺസിനാണ് കിവികളോട് പരാജയം സമ്മതിച്ചത്. ഇതിനിടയിൽ ഒരു വ്യത്യസ്തമായ റെക്കോർഡ് കൂടെ വിൻഡീസ് താരങ്ങൾ സ്വന്തം പേരിലാക്കി. കാർലോസ് ബ്രഥ്വൈറ്റും ഓഷൻ തോമസും ചേർന്ന് അവസാന വിക്കറ്റിൽ നേടിയ 41 റൺസ് പാർട്ണര്ഷിപ് ആണ് റെക്കോർഡ് ബുക്കിൽ ഇടം നേടിയത്.

ഒരു ലോകകപ്പ് മത്സരത്തിലെ പാർട്ണർഷിപ്പിൽ ഒരു ബാറ്റ്സ്മാൻ മാത്രം സ്‌കോർ ചെയുത് നേടുന്ന ഏറ്റവും ഉയർന്ന സ്‌കോർ ആയിരുന്നു ഇന്നലെ കാർലോസ് ബ്രഥ്വൈറ്റും ഓഷൻ തോമസും ചേർന്നുള്ള പാർട്ണർഷിപ്പിൽ പിറന്നത്. അവസാന വിക്കറ്റിൽ 245 എന്ന സ്‌കോറിൽ ആണ് ഇരുവരും പാർട്ണര്ഷിപ് തുടങ്ങിയത്. തുടർന്ന് 286ൽ വിൻഡീസ് ഓൾ ഔട്ടാവുമ്പോൾ ഇരുവരും ചേർന്ന് 41 റൺസ് കൂട്ടി ചേർത്തിരുന്നു. അതിൽ ഓഷൻ തോമസിന്റെ സംഭാവന 0 റൺസ് ആയിരുന്നു.

കഴഞ്ഞ ദിവസം ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സം മാർക്ക് വുഡും ചേർന്ന് നേടിയ 26 റൺസ് ആണ് ഇതോടെ പഴങ്കഥയായത്.

Exit mobile version