പെനാൽറ്റി ഷൂട്ടൗട്ടുകളുടെ ക്വാർട്ടർ ഫൈനൽ, മികച്ച റെക്കോർഡ് നിലനിർത്തി ചിലിയും

കോപ്പ അമേരിക്കയിൽ സെമി ഫൈനൽ ലൈനപ്പുകൾ ആയപ്പോൾ ആദ്യ സെമിയിൽ ക്ലാസ്സിക് പോരാട്ടത്തിൽ ബ്രസീലും അർജന്റീനയും പോരാടുമ്പോൾ രണ്ടാം സെമിയിൽ പെറു ചിലിയെ ആണ് നേരിടുക. ഫൈനലിലെ നാല് പോരാട്ടങ്ങളിൽ ഒന്നിൽ മാത്രമാണ് നിശ്ചിത സമയത്ത് മത്സരഫലം നിർണയിച്ചത്. ബാക്കി മൂന്നു മത്സരങ്ങളും പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. അർജന്റീന വെനസ്‌വേലയെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചപ്പോൾ ഈ മത്സരത്തിൽ മാത്രമാണ് ആകെ ഗോൾ പിറന്നതും. മറ്റു മൂന്നു മല്സരങ്ങളും ഗോൾ രഹിതമായാണ് അവസാനിച്ചത്.

ആദ്യ മത്സരത്തിൽ ബ്രസീൽ പരാഗ്വേയെ ഷൂട്ടൗട്ടിൽ മറികടന്നപ്പോൾ രണ്ടാം മത്സരത്തിൽ അർജന്റീന വെനസ്‌വേലയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. മൂന്നാം മത്സരത്തിൽ ചിലി കൊളംബിയയെയും നാലാം ക്വാർട്ടർ ഫൈനലിൽ പെറു ഉറുഗ്വേയെയും പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നു.

ഇതിനിടയിൽ പെനാൽറ്റി ഷൂട്ടൗട്ടിലെ മികച്ച റെക്കോർഡും ചിലി നിലനിർത്തി, കോപ്പ അമേരിക്കയിലെ തുടർച്ചയായ മൂന്നാം പെനാൽറ്റി ഷൂട്ടൗട്ടും ചിലി വിജയിച്ചു. കോപ്പ അമേരിക്കയിലെ ചിലിയുടെ നാലാമത്തെ ഷൂട്ടൗട്ട് ആയിരുന്നു കൊളംബിയക്കെതിരെ ഉള്ളത്. 1999ൽ ഉറുഗ്വേക്കെതിരെ മാത്രമാണ് ചിലി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടത്. തുടർന്ന് 2015ലും 2016ലും നടന്ന ഷൂട്ടൗട്ടുകളിൽ അർജന്റീയനെയും ചിലി പരാജയപ്പെടുത്തിയിരുന്നു.

Exit mobile version