പരിക്കിൽ നിന്നും മുക്തനാവാൻ കഠിന പരിശീലനവുമായി പൃഥ്വി ഷാ

വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ യുവ താരം പൃഥ്വി ഷാ ഓസ്‌ട്രേലിയൻ പര്യടനത്തെ കണ്ടിരുന്നത്. പക്ഷെ വളരെ നിരാശയുടെയും വേദനാജനകവുമായിരുന്നു പൃഥ്വി ഷാക്ക് ഈ പര്യടനം. തന്റെ ആദ്യത്തെ വിദേശ പരമ്പരക്ക് ഇറങ്ങിയ യുവതാരത്തിനു പരമ്പര തുടങ്ങുന്നതിനു മുൻപ് തന്നെ തിരിച്ചടി നേരിടുകയായിരുന്നു. സിഡ്‌നിയിൽ നടന്ന പരിശീലന മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ കാലിനേറ്റ പരിക്ക് മൂലം പരമ്പര മുഴുവൻ നഷ്ടമാവുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 118നു മുകളിൽ ആവറേജ് ഉള്ള പൃഥ്വി ഷാ കഴിഞ്ഞ വര്ഷം രാജ്‌കോട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെ 134 റൺസ് അടിച്ചാണ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.

പരിക്കിൽ നിന്നും മുക്തനായി ഐപിഎൽ കളിക്കാനായി കഠിന പരിശ്രമത്തിൽ ആണ് പൃഥ്വി ഷാ. ഷാ ഇപ്പോൾ ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് പരിശീലനത്തിലാണ്. “ഐപിഎൽ തുടങ്ങുന്നതിനു മുൻപ് ഫിറ്റ്നസ് വീണ്ടെടുക്കാനുളള ശ്രമത്തിലാണ് ഞാൻ. എന്റെ ആങ്കിളിനും അപ്പർ ബോഡിക്കും വേണ്ടിയുള്ള ട്രെയിനിങ് ആണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്” ഷാ പറഞ്ഞു.

ഓസ്‌ട്രേലിയയിൽ കളിയ്ക്കാൻ കഴിഞ്ഞില്ല എങ്കിലും ഇന്ത്യ പരമ്പര വിജയിച്ചതിൽ വളരെ സന്തോഷം ഉണ്ട് എന്നും ഷാ കൂട്ടിച്ചേർത്തു.

കെയ്‌നും സണും ഇല്ലാതെ വർഷങ്ങൾക്ക് ശേഷം ഒരു വിജയവുമായി സ്പർസ്‌

ഇന്നലെ ലണ്ടൻ ഡർബിയിൽ ടോട്ടൻഹാം ഹോട്സ്പർ ഫുൾഹാമിനെ പരാജയപ്പെടുത്തിയിരുന്നു. ഈ വിജയത്തിന് ഒരു പ്രത്യേകത കൂടെയുണ്ട്. സൂപ്പർ താരങ്ങളായ ഹാരി കെയ്‌നും സണും ഇല്ലാതെയാണ് സ്പർസ്‌ വിജയം കണ്ടത്. 2013-14 സീസണിന് ശേഷം സ്പർസ്‌ വിജയിച്ച പ്രീമിയർ ലീഗ് മത്സരങ്ങളിൽ എല്ലാം ഈ രണ്ടു താരങ്ങളിൽ ഒരാൾ എങ്കിലും ടീമിൽ ഇടം നേടിയിരുന്നു. 2013-14 സീസണിന് ശേഷം ആദ്യമായാണ് സ്പർസ്‌ ഇവർ രണ്ടു പേരും ടീമിൽ ഇല്ലാതെ വിജയം കാണുന്നത്.

പരിക്ക് മൂലം മാർച്ചു വരെ കളത്തിനു പുറത്തിരിക്കുകയാണ് ഹാരി കെയ്ൻ. എന്നാൽ ഏഷ്യ കപ്പിൽ പങ്കെടുക്കുന്നതിനാലാണ് സൺ ടീമിൽ നിന്നും വിട്ടുനിൽക്കുന്നത്. 2009ൽ ടീമിൽ അരങ്ങേറിയെങ്കിലും 2013മുതലാണ് കെയ്ൻ സ്പർസ്‌ ടീമിൽ സ്ഥിരാംഗമായത്. 2015ൽ ആണ് സൺ സ്പര്സിനു വേണ്ടി അരങ്ങേറിയത്.

ന്യൂസീലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീം ഓക്ലൻഡിലെത്തി

ന്യൂസീലൻഡിനെതിരേ ജനുവരി 23 ന് ആരംഭിക്കുന്ന പരമ്പരയിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീം ഓക്ലൻഡിൽ എത്തി. മൂന്ന് ആഴ്ചകളോളം ന്യൂസിലൻഡിൽ ചിലവിടുന്ന ഇന്ത്യൻ ടീം അഞ്ച് ഏകദിനവും മൂന്ന് ട്വന്റി -20 മത്സരങ്ങളും കളിക്കും. ഓക്ലാൻഡിൽ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ സ്വീകരിക്കുന്ന ആരാധകരുടെ ഒരു ചെറിയ വീഡിയോ ബി സി സി ഐ അപ്ലോഡ് ചെയ്തിരുന്നു.

തിങ്കളാഴ്ച വൈകിട്ട് നേപിയറിലേക്ക് തിരിക്കുന്ന ഇന്ത്യൻ ടീം അവിടെ ബുധനാഴ്ച തങ്ങളുടെ ആദ്യത്തെ ഏകദിനം കളിക്കും. ഫെബ്രുവരി ആറിനാണ് ആദ്യത്തെ ട്വന്റി -20 മത്സരം നടക്കുക.

QPRന്റെ നാണക്കേടിന്റെ റെക്കോർഡിന് ഒപ്പമെത്താൻ ഫുൾഹാം

പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്ന ഫുൾഹാമിനെ ഒരു നാണക്കേട് കാത്തിരിക്കുന്നുണ്ട്. ഒരു പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ലണ്ടൻ ഡെർബികൾ തോൽക്കുന്ന ടീമെന്ന നാണക്കേടിലേക്ക് ഒരു പരാജയം മാത്രം മതി ഫുൾഹാമിന്‌. ഇന്നലെ നടന്ന മത്സരത്തിൽ ടോട്ടൻഹാമിനോട് പരാജയപ്പെട്ടതോടെ ഈ സീസണിൽ ഫുൾഹാം പരാജയപ്പെടുന്ന ലണ്ടൻ ഡെർബികളുടെ എണ്ണം ഏഴായിരുന്നു.

2014-15ൽ QPR ന്റെ പേരിലാണ് നിലവിൽ ഈ റെ കോർഡ് ഉള്ളത്. ആ സീസണിൽ 8 മത്സരങ്ങൾ ആണ് QPR പരാജയപ്പെട്ടത്. അതിനു ശേഷം ഒരു ടീമും 8 മത്സരങ്ങൾ പരാജയപ്പെട്ടിട്ടില്ല. ലണ്ടൻ ഡെർബിയിൽ ക്രിസ്റ്റൽ പാലസ്, വെസ്റ്റ് ഹാം, ചെൽസി എന്നിവരുമായാണ് ഫുൾഹാമിന്റെ അടുത്ത മൂന്നു മത്സരങ്ങൾ.

സെൽഫ് ഗോളിൽ സ്വന്തം റെക്കോഡിനൊപ്പമെത്തി സ്പർസ്‌

പ്രീമിയർ ലീഗ് പോരാട്ടങ്ങളിൽ സെൽഫ് ഗോളുകളുടെ കാര്യത്തിൽ ഉള്ള സ്വന്തം റെക്കോർഡിന് ഒപ്പമെത്തിയിരിക്കുകയാണ് ടോട്ടൻഹാം ഹോട്സ്പർ. ഒരു ടീമിനെതിരെ വഴങ്ങുന്ന സെൽഫ് ഗോളുകളുടെ എണ്ണത്തിന്റെ ക്ലബ് റെക്കോർഡിന് ഒപ്പമാണ് സ്പർസ് ഇന്നെത്തിയത്.

ഇന്ന് നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ഫുൾഹാമിനെതിരെ 45ആം മിനിറ്റിൽ ലോറന്റെ ആണ് ഇന്ന് സെൽഫ് ഗോൾ വഴങ്ങിയത്. ഇതോടെ ഫുൾഹാമിനെതിരെ പ്രീമിയർ ലീഗ് മത്സരങ്ങളിൽ സ്പർസ്‌ വഴങ്ങുന്ന നാലാമത്തെ സെൽഫ് ഗോളായി ഇത്. സൗതാംപ്ടനെതിരെ മാത്രമാണ് ഇതിനു മുൻപ് സ്പർസ്‌ നാല് സെൽഫ് ഗോളുകൾ വഴങ്ങിയിട്ടുള്ളത്.

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം റൊണാൾഡോയുടെ നേട്ടം ആവർത്തിച്ച് വോൾവ്‌സ് താരം

നീണ്ട പതിനൊന്നു വർഷങ്ങൾക്ക് ശേഷം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു നേട്ടം അവർത്തിച്ചിരിക്കുകയാണ് വോൾവ്‌സ് താരം ഹോട്ട. റൊണാൾഡോക്ക് ശേഷം പ്രീമിയർ ലീഗിൽ ഹാട്രിക് നേടുന്ന ആദ്യത്തെ പോർച്ചുഗീസ് താരം ആയിരിക്കുകയാണ് ഹോട്ട. ഇന്നലെ ലെസ്റ്റർ സിറ്റിക്കെതിരെയാണ് ഹോട്ട ഹാട്രിക് നേട്ടം സ്വന്തമാക്കിയത്.

2008ൽ ആണ് റൊണാൾഡോ തന്റെ പ്രീമിയർ ലീഗിലെയും യുണൈറ്റഡ് കുപ്പായത്തിലെയും ഏക ഹാട്രിക് നേടിയത്. ന്യൂകാസിലിന്‌ എതിരേയായിരുന്നു റൊണാൾഡോയുടെ ഹാട്രിക് നേട്ടം. അതിനു ശേഷം ആദ്യമായാണ് ഒരു പോർച്ചുഗീസ് താരം പ്രീമിയർ ലീഗിൽ ഹാട്രിക് നേടുന്നത്. പോർച്ചുഗീസ് താരങ്ങൾ നേടുന്ന പ്രീമിയർ ലീഗിലെ രണ്ടാമത്തെ മാത്രം ഹാട്രിക്കുമാണിത്.

ലോകകപ്പിന് മുൻപ് ബാറ്റിങ് മെച്ചപ്പെടുത്താൻ ഫിഞ്ച്

ഇന്ത്യക്കെതിരായ തന്റെ മോശം പ്രകടനത്തിന് ആരെയും കുറ്റപ്പെടുത്താൻ ഇല്ലെന്ന് ഓസ്‌ട്രേലിയൻ ഏകദിന ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. തന്റെ കഴിവ് കേട് കൊണ്ട് മാത്രമാണ് ഇന്ത്യക്കെതിരെ മോശമായി കളിക്കേണ്ടി വന്നത് എന്ന് ഫിഞ്ച്. ഇന്ത്യക്കെതിരായ ആദ്യ മൂന്നു ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 97 റൺസ് മാത്രമായിരുന്നു ഫിഞ്ചിന്റെ സമ്പാദ്യം. ഏകദിന പരമ്പരയിലും മോശം പ്രകടനമായിരുന്നു ഫിഞ്ചിന്റെത്.

ലോകകപ്പാണ് തന്റെ ലക്ഷ്യമെന്നും അതിനു മുൻപ് ബാറ്റിംഗ് മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും ഫിഞ്ച് പറയുന്നു. ഇന്ത്യത്തിൽ നടക്കുന്ന പരമ്പരക്ക് മുന്നോടിയായി ബിഗ് ബാഷിലും കളിക്കുമെന്നും താരം പറയുന്നു.

#10YearChallenge ചെന്നൈ സൂപ്പർ കിങ്‌സ് വേർഷൻ, വിഡിയോ കാണാം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ #10YearChallenge ആണ് താരം. എല്ലാവരും തങ്ങളുടെ ഇപ്പോഴത്തെയും 10 വര്ഷം മുന്നേയുള്ള ഫോട്ടോയും ഇട്ടു തരംഗമാവുകയാണ്. എന്നാൽ അതിനിടയിൽ നിലവിലെ ഐപിഎൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും ഈ ചലഞ്ചിന്റെ ഭാഗമായിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്സിന് വിസിലടിക്കു എന്ന് പറയുന്ന വിഡിയോ ആണ് ചെന്നൈ സൂപ്പർ കിങ്‌സ് ഇറക്കിയിരിക്കുന്നത്. ധോണി കൂടെ ഉള്ള പത്തു വര്ഷം മുന്നെയുള്ളതും, ഇപ്പോഴത്തെയും വിഡിയോ ആണ് ചെന്നൈ സൂപ്പർ കിങ്‌സ് ഇറക്കിയത്. എന്തായാലും മികച്ച പ്രതികരണം ആണ് പോസ്റ്റിനു ലഭിച്ചിരിക്കുന്നത്.

വിഡിയോ കാണാം:

പാക്കിസ്ഥാനേക്കാൾ ഇന്ത്യൻ ടീം കൂടുതൽ പരിചയസമ്പന്നരാണ്: സർഫറാസ് അഹമ്മദ്

വിജയകരമായ ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷം ക്രിക്കറ്റിലെ മൂന്നു ഫോര്മാറ്റുകളിലും ഒരേ പോലെ പ്രധാന ശക്തരാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീം സ്വദേശത്തും വിദേശത്തും നടത്തിക്കൊണ്ടിരിക്കുന്നത്. അതെ സമയമാണ് പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് ഇന്ത്യൻ ടീമിനെ പുകഴ്ത്തികൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന അടുത്ത ലോകകപ്പിൽ ഇന്ത്യക്ക് മുൻ‌തൂക്കം ഉണ്ടെന്നും, ധോണി, രോഹിത് ശർമ്മ, കോഹ്ലി, ശിഖർ ധവാൻ തുടങ്ങിയവരുള്ള ഇന്ത്യൻ ടീം പാകിസ്താനെക്കാൾ വളരെ പരിചയ സമ്പന്നതയുള്ളതും മികച്ച ടീമും ആണെന്നുമാണ് സർഫറാസ് അഭിപ്രായപ്പെട്ടത്. പരിചയസമ്പന്നരായ കളിക്കാർ ഞങ്ങൾക്കുമുണ്ട്, എന്നാൽ നിങ്ങൾ ദക്ഷിണാഫ്രിക്കയിൽ വന്നാൽ ആദ്യ ഇന്നിംഗ്സിൽ നന്നായി ബാറ്റ് ചെയ്യണം, അങ്ങനെ ചെയ്താൽ മത്സരങ്ങൾ വിജയിക്കും, “സർഫ്രാസ് അഹ്മദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കോഹ്‌ലിയുടെ റെക്കോർഡ് ഇനി അംലക്ക് സ്വന്തം

റെക്കോർഡ് വാരിക്കൂട്ടി മുന്നേറുന്ന തിരക്കിലാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇതിനകം തന്നെ 39 ഏകദിന സെഞ്ച്വറികൾ സ്വന്തമാക്കിയ കോഹ്‌ലിക്ക് മുന്നിൽ സെഞ്ച്വറികളുടെ കാര്യത്തിൽ ഇനി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ മാത്രമാണുള്ളത്. പക്ഷെ കൊഹ്‌ലി സ്വന്തം പേരിലാക്കിയിരുന്ന ഒരു റെക്കോർഡ് ഇന്ന് ഇന്ത്യൻ താരത്തിന് നഷ്ടമായി, ഏറ്റവും വേഗത്തിൽ 27 ഏകദിന സെഞ്ച്വറികൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലക്കായിരിക്കും. പാക്കിസ്ഥാനെതിരായ സെഞ്ച്വറിയോടെ ആണ് അംല ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്.

പാകിസ്താനെതിരെ 108 റൺസ് നേടിയ അംല 167 ഇന്നിങ്‌സുകളിൽ നിന്നായാണ് 27 സെഞ്ച്വറികൾ നേടിയത്. എന്നാൽ 169 ഇന്നിങ്സിൽ നിന്നാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചിരുന്നത്.

Exit mobile version